# മണിയന്‍ പിള്ള രാജുവിന്റെ മകന്‍ വിവാഹിതനായി; ആശംസകളുമായി താരങ്ങള്‍

- Link: https://ml.b4blaze.com/film-news/maniyan-pillai-rajus-son-niranj-got-married
- Published: 2022-12-08T11:31:09+05:30
- Author: Gargi

മണിയന്‍പിളള രാജുവിന്റെ മകനും യുവ നടനുമായ നിരഞ്ജ് മണിയന്‍പിള്ള വിവാഹിതനായി. തിരുവനന്തപുരം
സ്വദേശി നിരഞ്ജനയാണ് വധു. പാലിയത്ത് വിനോദ് ജി പിളളയുടെ സിന്ധുവിന്റെയും മകളായ നിരഞ്ജന
ഫാഷന്‍ ഡിസൈനറാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/jag-jay.jpg?resize
=1371%2C791&ssl=1)

ഡല്‍ഹി പേള്‍സ് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദാനന്തരബിരുദം
നേടിയിട്ടുണ്ട്.കൊച്ചിയില്‍ വെച്ച് നടന്ന ചടങ്ങില്‍ മമ്മൂട്ടി, ജയറാം, ജഗദീഷ്, രഞ്ജിത്,
ചിപ്പി, മിയ തുടങ്ങിയവര്‍ പങ്കെടുത്തു. സിനിമാ സഹപ്രവര്‍ത്തകര്‍ക്കായി തിരുവനന്തപുരത്ത്
വച്ച് റിസപ്ഷന്‍ നടത്തും.

മണിയന്‍പിള്ള രാജുവിന്റെയും ഇന്ദിരയുടെയും ഇളയമകനാണ് നിരഞ്ജ്. മൂത്ത മകന്‍ സച്ചിന്‍.
ഡോ. ഐശ്വര്യയാണ് ഭാര്യ. ബ്ലാക്ക് ബട്ടര്‍ഫ്‌ലൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് വെള്ളിത്തിരയിലെത്തുന്നത്.
പിന്നീട് ഡ്രാമ, സകലകലാശാല, ബോബി, ഫൈനല്‍സ്, സൂത്രക്കാരന്‍, ഒരു താത്വിക അവലോകനം തുടങ്ങിയ
സിനിമകളില്‍ അഭിനയിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/mani-1.jpg?resize
=1165%2C919&ssl=1)

വിവാഹആവാഹനം ആണ് നിരഞ്ജിന്റേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. കാക്കിപ്പട, 
ഡിയര്‍ വാപ്പി, നമുക്ക് കോടതിയില്‍ കാണാം തുടങ്ങിയ സിനിമകളാണ് പുതിയ പ്രോജക്ടുകള്‍.
ഷാന്‍ തുളസീധരന്റെ ‘ഡിയര്‍ വാപ്പി’ യാണ് നിരഞ്ജിന്റെ ഏറ്റവും പുതിയ ചിത്രം.
