# അമ്മ വരാൻ വൈകും, അത് വരെ രാജു ചേട്ടനൊപ്പം സംസാരിച്ചിരിക്കാൻ വന്നതാണ് എന്ന് പറഞ്ഞു

- Link: https://ml.b4blaze.com/film-news/maniyanpilla-and-monisha
- Published: 2023-04-01T11:22:18+05:30
- Author: Rahul

നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായി മലയാള സിനിമയിലേക്ക് കടന്നുവന്ന മോനിഷയെ വളരെ
പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.മലയാളികള്‍ ഇന്നും ഏറെ സങ്കടത്തോടെ ഓര്‍ക്കുന്ന
വിയോഗമാണ് മോനിഷയുടേത്. നമ്മെ മതിമറപ്പിക്കും വിധം പ്രതിഭ കൊണ്ട് ഭ്രമിപ്പിച്ച നക്ഷത്രക്കുഞ്ഞ്
എന്നായിരുന്നു എംടി വാസുദേവന്‍ നായര്‍ പോലും ഒരു കാലത്ത് മോനിഷയെ കുറിച്ച് പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/monisha1.jpg?resize
=738%2C552&ssl=1)

എന്നാൽ ആരാധകരെ മുഴുവൻ ഞെട്ടിച്ച് കൊണ്ടാണ് മോനിഷയുടെ അപകട വാർത്ത പുറത്ത് വന്നത്. 
അപകടത്തിൽ സ്ഥലത്ത് വെച്ച് തന്നെ മോനിഷ മരണപ്പെട്ട വിവരം ആരാധകരെ ഒന്നടങ്കം നടുക്കിയിരുന്നു.
മലയാള സിനിമയിലെ തീർത്താൽ തീരാത്ത നഷ്ടമായി ഇന്നും മോനിഷ നില നിൽക്കുന്നു. ഇപ്പോഴിതാ
മോനിഷ മരണപെട്ടു വർഷങ്ങൾക്ക് ഇപ്പുറം തനിക് ഉണ്ടായ ഒരു അനുഭവം മണിയൻ പിള്ള രാജു പറഞ്ഞത്
ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/monisha-2.jpg?resize
=1200%2C628&ssl=1)

മണിയൻപിള്ള രാജു പറഞ്ഞത് ഇങ്ങനെ, മോനിഷയുടെ മരണ ശേഷം ഏകദേശം രണ്ടു വർഷങ്ങൾ കഴിഞ്ഞിട്ട്
ആണ് മിന്നാരം സിനിമയുടെ ഷൂട്ട് നടക്കുന്നത്. ചിത്രത്തിൽ ഞാനും ഉണ്ടായിരുന്നു. മദ്രാസിൽ
എത്തിയാൽ ഞാൻ സ്ഥിരം താമസിക്കുന്ന ഒരു ഹോട്ടൽ ഉണ്ട്. അവിടെയാണ് അന്നും ഞങ്ങൾ താമസിച്ചത്.
ഞാൻ സ്ഥിരം താമസിക്കുന്ന മുറി അന്ന് ഒഴിവില്ലാത്തതിനാൽ മറ്റൊരു റൂമിൽ ആയിരുന്നു ഞാൻ
അന്ന് താമസിച്ചത്.

![monisha](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/12/images-9-
1.jpg?resize=640%2C480&ssl=1)

രാത്രയിൽ ഉറങ്ങാൻ കിടന്ന എന്റെ കാലിൽ ആരോ തൊടുന്ന പോലെ എനിക്ക് തോന്നി. ഞാൻ നോക്കിയപ്പോൾ
മോനിഷ. അത് വരെ ഞാൻ കാണാത്ത വേഷത്തിൽ ആയിരുന്നു മോനിഷയെ അന്ന് ഞാൻ കണ്ടത്. തിളക്കമുള്ള
ഒരു ലാച്ചയും കറുത്ത ബ്ലൗസും. എന്നോട് മോനിഷ പറഞ്ഞത് അമ്മ വരാൻ താമസിക്കും അത് വരെ 
രാജുച്ചേട്ടൻഡ് സംസാരിച്ചിരിക്കാൻ വേണ്ടിയാണ് ഞാൻ വന്നത് എന്ന്. ഓ അതിനെന്താ എന്ന് 
ഞാൻ മറുപടിയും പറഞ്ഞു.

![monisha](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/12/images-10-
1.jpg?resize=739%2C415&ssl=1)

എന്നാൽ അതും പറഞ്ഞു ഞാൻ എഴുനേറ്റപ്പോഴേക്കും ആരെയും കാണാനില്ല. അന്ന് രാത്രീ പിടിച്ചിട്ട്
ഞാൻ ഉറങ്ങിയില്ല. പിറ്റേന്ന് മോഹൻലാലിനോടും പ്രിയദര്ശനോടും ഞാൻ ഈ കാര്യം പറഞ്ഞപ്പോൾ
മോഹൻലാൽ തലയ്ക്ക് കൈവെച്ചു കൊണ്ട് പറഞ്ഞു കമലദളം സിനിമയുടെ ഒരു ഫങ്ക്ഷന് വന്നപ്പോൾ 
ആ മിറിയിൽ ആയിരുന്നു മോനിഷ താമസിച്ചത് എന്നും ആ വേഷമായിരുന്നു അന്ന് ധരിച്ചിരുന്നത്
എന്നും.
