# കാല് മുറിച്ചു കളയേണ്ട അവസ്ഥ വന്നു..! ഇനിയുള്ള തന്റെ ആഗ്രഹത്തെ കുറിച്ച് മഞ്ജിമ..!! ഞെട്ടലോടെ ആരാധകര്‍..!

- Link: https://ml.b4blaze.com/film-news/manjima-about-her-accident-and-desire
- Published: 2022-03-10T09:06:42+05:30
- Author: Rahul

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് മഞ്ജിമ മോഹന്‍. പിന്നീട് പഠന തിരക്കുകളിലേക്ക്
തിരിഞ്ഞ് സിനിമയില്‍ നിന്ന് വിട്ടുനിന്ന താരം, ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ
നിവിന്‍ പോളിയുടെ നായികയായി വീണ്ടും മലയാളത്തില്‍ എത്തി. എന്നാല്‍ മലയാള സിനിമയില്‍
പിന്നീട് താരത്തെ കണ്ടില്ല. തന്നെ ആരും സിനിമ ചെയ്യാന്‍ മലയാളത്തിലേക്ക് വിളിക്കുന്നില്ല
എന്നതാണ് സത്യം എന്നാണ് താരം തുറന്ന് പറയുന്നത്. അതേസമയം, തമിഴിലാണ് മഞ്ജിമ ഇപ്പോള്‍
തിളങ്ങുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/manjima-300x254.
jpg?resize=1086%2C919&ssl=1)

എഫ്.ഐ.ആര്‍ ആണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇപ്പോഴിതാ ഒരു
പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് സംഭവിച്ച ഒരു അപകടത്തെ കുറിച്ച്
താരം പറഞ്ഞ വാക്കുകളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. കാല്‍പാദം മുറിച്ചു കളയേണ്ട്
അവസ്ഥ വരെ എത്തിയ ദുരനുഭവത്തെ കുറിച്ചാണ് താരം പറഞ്ഞത്. തന്റെ ഇനിയുള്ള വലിയൊരു ആഗ്രഹത്തെ
കുറിച്ചും മഞ്ജിമ തുറന്ന് പറഞ്ഞിരിക്കുകയാണ്…

![Manjima-Mohan-about-Life](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/10/Manjima-Mohan-about-Life-300x169.jpg?resize=1024%2C577&ssl=1)

താരത്തിന്റെ വാക്കുകളിലേക്ക്… ചെന്നൈയില്‍ ഞാന്‍ താമസിച്ചിരുന്ന സ്ഥലത്തെ ഗേറ്റ് അടച്ചു
തിരിച്ചു നടക്കുന്നതിനിടെ ഇതേ ഗേറ്റ് വന്ന് ഇടതുകാലില്‍ ഇടിച്ചു. കാല്‍പാദത്തിന്റെ 
പിന്നിലെ എല്ലു തകര്‍ന്നു പോയി. കേള്‍ക്കുമ്പോള്‍ നിസാരമെന്നു തോന്നുമെങ്കിലും സംഗതി
സീരിയസായിരുന്നു. ആദ്യം കാണിച്ച ആശുപത്രിയില്‍ പേടിക്കാനൊന്നുമില്ല സ്റ്റിച്ച് ഇട്ടാല്‍
മതിയെന്നു പറഞ്ഞു വിട്ടു. പക്ഷേ, ദിവസം കഴിയുന്തോറും എനിക്കു കാല്‍കുത്തി നടക്കാന്‍
വയ്യാതായി.

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/manjima-mohan-wedding-
300x169.jpg?resize=1133%2C638&ssl=1)

പിന്നീട് അപ്പോളോയില്‍ ചെന്നു കാണിച്ചപ്പോഴാണ് കാല്‍പാദം മുറിച്ചു കളയേണ്ട അവസ്ഥയായെന്നു
ബോധ്യപ്പെട്ടത്. അച്ഛനെയും അമ്മയെയും അറിയിച്ച് ഞാന്‍ സര്‍ജറിക്കു കയറി. നടക്കാന്‍ 
പഠിക്കും മുന്‍പേ നൃത്തം ചെയ്തു തുടങ്ങിയ ആളാണു ഞാന്‍. പക്ഷേ, ഒരു ചുവടു വയ്ക്കാന്‍
പോലും സാധിക്കുന്നില്ലിപ്പോള്‍. എത്രയും വേഗം അതു സാധ്യമാകണമെന്നാണ് ആഗ്രഹം. അതുപോലെ
ഒരു സിനിമ സംവിധാനം ചെയ്യണമെന്ന തന്റെ ആഗ്രഹത്തെ കുറിച്ചും നടി പറയുന്നുണ്ട്.

 
