# മഞ്ജിമ, നടന്‍ ഗൗതവുമായി ലിവിംഗ് ടുഗെദറില്‍…!! വിവാഹം ഉടന്‍!!

- Link: https://ml.b4blaze.com/film-news/manjima-dating-with-gautham-wedding-soon
- Published: 2022-02-11T13:26:46+05:30
- Author: Rahul

മലയാള സിനിമയിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജിമ മോഹന്റെ അരങ്ങേറ്റം. കളിയൂഞ്ഞാല്‍,
മയില്‍പ്പീലിക്കാവ്, പ്രിയം, സുന്ദര പുരുഷന്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ
വെള്ളിത്തിരയില്‍ എത്തിയ ആ ബാലതാരം പിന്നീട് മലയാള സിനിമയില്‍ അത്ര സജീവമല്ലാതായി. 
പഠിപ്പും തിരക്കുകളുമായി സിനിമാ മേഖലയില്‍ നിന്ന് വിട്ടുനിന്ന താരം പിന്നീട് ഒരു വടക്കന്‍
സെല്‍ഫി എന്ന നിവിന്‍ പോളി ചിത്രത്തിലാണ് നായികയായി പത്യക്ഷപ്പെട്ടത്. എന്നാല്‍ തമിഴ്
സിനിമാ ലോകത്തെ സജീവ സാന്നിധ്യാമാണ് താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/10/Manjima-262x300.
jpg?resize=938%2C1074&ssl=1)

ഇപ്പോഴിതാ മഞ്ജിമയെ കുറിച്ചും നടന്‍ ഗൗതം കാര്‍ത്തിക്കിനെ കുറിച്ചുമുള്ള വാര്‍ത്തകളാണ്
പുറത്ത് വരുന്നത്. നടി മഞ്ജിമ മോഹന്‍ ഗൗതവുമായുള്ള വിവാഹത്തിന് ഒരുങ്ങുന്നുവെന്നാണ്
പുറത്ത് വരുന്ന റിപ്പാര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇരുവരും ലിവിംഗ് ടുഗെദര്‍
റിലേഷനില്‍ ആയിരുന്നു.

ഇപ്പോഴിതാ ഇരുവരും വിവാഹത്തിന് തയ്യാറായി എന്ന വാര്‍ത്തകളാണ് തമിഴ് മാധ്യമങ്ങളില്‍ 
നിറയുന്നത്. ദേവരാട്ടത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പരിചിതരാകുന്നത്. ഈ വര്‍ഷാവസാനം
ഇരുവരും ഒരു ശുഭദിനത്തിനായി കാത്തിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/majima-78-300x200.
jpg?resize=971%2C647&ssl=1)

വരും മാസങ്ങളില്‍ വിവാഹവും ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ
രണ്ട് വര്‍ഷമായി പ്രണയത്തിലായ ഇവര്‍ ചെന്നൈയില്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു. വിവാഹം
ഏപ്രിലില്‍ നടക്കുമെന്ന് സൂചനയുണ്ട്.

 
