# ഒടുവില്‍ ഗൗതവുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജിമ മോഹന്‍..!!

- Link: https://ml.b4blaze.com/film-news/manjima-mohan-about-her-relation-with-gautham-karthik
- Published: 2022-03-20T11:16:08+05:30
- Author: Rahul

മലയാള സിനിമയില്‍ ബാലതാരമായി എത്തിയ നടിയാണ് മഞ്ജിമ മോഹന്‍. പിന്നീട് നിവിന്‍ പോളിയുടെ
നായികയായി വടക്കന്‍ സെല്‍ഫിയില്‍ എത്തിയെങ്കിലും മലയാള സിനിമാ രംഗത്ത് താരത്തിന് പച്ചപിടിക്കാനായില്ല.
ഇതര ഭാഷാ ചിത്രങ്ങളില്‍ തിളങ്ങുന്ന താരത്തിന്റെ വിവാഹ ഗോസിപ്പുകളും പ്രണയബന്ധത്ത കുറിച്ചുള്ള
വാര്‍ത്തകളും പുറത്ത് വന്നിരുന്നു. തമിഴ് താരം ഗൗതം കാര്‍ത്തിക്കുമായി പ്രണയത്തിലാണ്,
ഉടന്‍ വിവാഹിതരാകും എന്നെല്ലമാണ് നടിയെ കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/manjima-300x169.
jpg?resize=1161%2C654&ssl=1)

ഇപ്പോഴിതാ ഇത്തരം വാര്‍ത്തകള്‍ക്കും ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരം നടി തന്നെ നല്‍കിയിരിക്കുകയാണ്.
തന്റെ ജീവിതത്തിലെ ഏറ്റവും സ്പെഷ്യലായ വ്യക്തിയാണ് ഗൗതം എന്നാണ് മഞ്ജിമ പറയുന്നത്. 
ഗൗതമിനെ കുറിച്ച് നടിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…ഞാന്‍ അഭിമുഖങ്ങളില്‍ മുമ്പ്
പങ്കെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ എല്ലാവരും ചോദിക്കാറുള്ളത്, എന്തുകൊണ്ടാണ് നിങ്ങളെ
കുറിച്ച് ഗോസിപ്പുകള്‍ വരാത്തത് എന്നാണ്. ഇപ്പോള്‍ ഒരു ചെറുത് കിട്ടിയപ്പോള്‍ അവര്‍
ആഘോഷിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/manjima-mohan-wedding-
300x169.jpg?resize=1156%2C651&ssl=1)

സ്വകാര്യ ജീവിതം പുറത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല. പ്രണയം, വിവാഹം എന്നിവയെല്ലാം 
രണ്ട് വ്യക്തികളെ മാത്രമല്ല രണ്ട് കുടുംബത്തേയും ബാധിക്കുന്നതാണ്. ഗൗതവുമായി എന്തെങ്കിലും
ഉണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് പറയാം. പക്ഷെ വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന്
തോന്നുന്നില്ല. വിവാഹം പോലുള്ളവയിലേക്ക് കടക്കുമ്പോള്‍ പുറത്ത് പറയാതിരിക്കില്ല. ഗൗതം
എന്റെ മെയില്‍ വേര്‍ഷനാണ്. അവനോട് അടുത്ത ബന്ധമുണ്ട്. എന്റെ വീട്ടുകാര്‍ക്കും അവനെ 
പരിചയമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/gautham-manjima-
300x169.png?resize=1065%2C600&ssl=1)

അവനോട് ഞാന്‍ എന്തും തുറന്ന് പറയും കാരണം താന്‍ പറയുന്നത് കണക്ക് കൂട്ടി അവന്‍ തന്നെ
വിലയിരുത്തുകയോ വിമര്‍ശിക്കുകയോ ചെയ്യാറില്ല. അവനൊപ്പം മാത്രമല്ല മറ്റ് നായക നടന്മാര്‍ക്കൊപ്പമെല്ലാം
താന്‍ പുറത്ത് പോയിട്ടുണ്ട്. അവന്റെ കുടുംബവും തനിക്ക് സുപരിചിതമാണ്. അവന്റെ അമ്മയുമായി
വലിയ സൗഹൃദമുണ്ട്. അവന്‍ എപ്പോഴും സ്പെഷ്യലായ വ്യക്തിയാണ്. ഗോസിപ്പുകള്‍ തന്നെ ബാധിക്കാറില്ല.
അടുത്തൊന്നും വിവാഹം എന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്ന്കൂടി താരം കൂട്ടിച്ചേര്‍ത്തു.

 
