# കളിയാക്കലുകൾക്ക് വിട ; വണ്ണം കുറച്ച് ഫിറ്റ്നസ് വീണ്ടെടുത്ത് മലയാളികളുടെ പ്രിയനായിക

- Link: https://ml.b4blaze.com/film-news/manjima-mohan-weight-lose-journey
- Published: 2023-07-24T18:37:32+05:30
- Author: Shilpa

ബാലതാരമായി എത്തി പിന്നീട് ഒരു വടക്കൻ സെൽഫി എന്ന നിവിൻ പോളി ചിത്രത്തിലൂടെ നായികയായി
എത്തിയ താരമാണ് മഞ്ജിമ മോഹൻ. തുടർന്നങ്ങോട്ട് ഒട്ടനവധി ഹിറ്റ് സിനിമകളുടെ ഭാഗമാകുവാൻ
മഞ്ജിമയ്ക്ക് സാധിച്ചിരുന്നു. മലയാളത്തിൽ അധിക സിനിമകളിൽ ഇല്ലെങ്കിലും തമിഴ് സിനിമകളിലെ
നിറ സാന്നിധ്യമായിരുന്നു മഞ്ജിമ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-24-183131-221x300.png?resize=831%2C1128&ssl=1)

കഴിഞ്ഞിടയ്ക്കായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. 90 കളിലെ സൂപ്പർതാരം കാർത്തിക്കിന്റെ
മകനും നടനുമായ ഗൗതം കാർത്തിക്കാണു മഞ്ജിമയെ വിവാഹം കഴിച്ചത്. വിവാഹത്തോടെ അഭിനയത്തിൽ
നിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് താരം. സിനിമയിൽ സജീവമായി ഇരുന്ന കാലത്തും
മഞ്ജിമയ്ക്ക് നേരെ പല താരത്തിലുമുള്ള സൈബർ അറ്റാക്കുകളും ഉണ്ടായിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-24-183140-257x300.png?resize=754%2C880&ssl=1)

ശരീരഭാരം കൂടുന്നതുമായി ബന്ധപ്പെട്ടായിരുന്നു അവയെല്ലാം. എന്നാൽ അവയ്‌ക്കെല്ലാം കൃത്യമായ
മറുപടി നൽകി പോകാറുണ്ടായിരുന്നു താരം. എന്നാൽ ഇപ്പോൾ തന്റെ ശരീരഭാരം കുറച്ച് വീണ്ടും
ഫിറ്റ്നസ് വീണ്ടെടുത്തിരിക്കുകയാണ് താരം. യോഗ ചെയ്യുന്നതിന്റെയും മറ്റും ചിത്രങ്ങൾ 
കഴിഞ്ഞ ദിവസങ്ങളിലായി താരം പങ്കുവെച്ചിരുന്നു. അതിനു പിന്നാലെയാണ് പുത്തൻ മേക്കോവർ 
ചിത്രങ്ങളുമായി താരം എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-24-183151-216x300.png?resize=764%2C1061&ssl=1)
