# അതിനോട് ഒന്നും എനിക്ക് വലിയ താൽപ്പര്യമില്ല, മഞ്ജു വാര്യർ

- Link: https://ml.b4blaze.com/film-news/manju-about-beauti
- Published: 2023-08-19T09:40:45+05:30
- Author: Devika

മലയാളി ആരാധകർക്ക് പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യർ. ശക്തമായ രണ്ടാം തിരിച്ച് വരവിൽ
പല തരത്തിൽ ഉള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ടും ആരാധകരെ അലഭ്യതപ്പെടുത്തിയ താരം. ശക്തവുമായ
കഥാപാത്രങ്ങളിൽ കൂടി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടിയെടുത്ത താരം.
വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ച് വരുന്ന ഒരു നടിക്ക് ശക്തവും സ്ത്രീ കേന്ദ്രീകൃതവുമായ
നായിക കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിയും എന്ന് തെളിയിച്ച താരം കൂടിയാണ് മഞ്ജു വാര്യർ.
രണ്ടാം തിരിച്ചുവരവിൽ വലിയ നേട്ടമാണ് താരം കരസ്ഥമാക്കിയതൊക്കെയും. ഹൗ ഓൾഡ് ആർ യു എന്ന
ചിത്രത്തിൽ കൂടിയാണ് മഞ്ജു തിരിച്ച് മലയാള സിനിമയിലേക്ക് വന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/manju1-1.jpeg?resize
=1080%2C1350&ssl=1)

അതിന് ശേഷം പുറത്തിറങ്ങിയ മലയാള സിനിമയിലെ തന്നെ മികച്ച ഹിറ്റുകളുടെ ഭാഗമാകാൻ താരത്തിന്
കഴിഞ്ഞു. ദിലീപുമായുള്ള വിവാഹ മോചനത്തോടെ ആണ് മഞ്ജു വാര്യർ വീണ്ടും സിനിമയിൽ സജീവമായി
മാറിയത്. ദിലീപിനെ വിവാഹം കഴിച്ചതോടെ അഭിനയത്തിൽ നിന്ന് പൂർണ്ണമായി മാറി നിന്ന മഞ്ജു
തന്റെ കുടുംബത്തിന്റെ കാര്യം നോക്കി കഴിയുകയായിരുന്നു. ഇരുവർക്കും ഒരു മകൾ കൂടി ഉണ്ട്.
മീനാക്ഷിയും പലപ്പോഴും വാർത്തകളിൽ നിരയാറുണ്ട്. എന്നാൽ ദിലീപുമായുള്ള ജീവിതത്തിൽ അസ്വാരസ്വങ്ങൾ
ഉണ്ടായതോടെ പല തരത്തിൽ ഉള്ള ഗോസിപ്പുകൾ ആയിരുന്നു ദിലീപിനെയും മഞ്ജുവിനെയും കുറിച്ച്
പ്രചരിച്ചിരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/manju2.jpeg?resize
=1080%2C1350&ssl=1)

എന്നാൽ അത് എല്ലാം ഗോസിപ്പുകൾ മാത്രമായിരുന്നു എന്നാണ് പ്രേക്ഷകരും കരുതിയിരുന്നത്.
എന്നാൽ ഇതൊക്കെ ശരി വെക്കുന്ന തരത്തിൽ ആയിരുന്നു ഇരുവരും വിവാഹ മോചനം നേടിയത്. എന്നാൽ
ഇപ്പോൾ കുറച്ഛ് നാളുകൾക്ക് മുൻപ് മഞ്ജു പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ 
നേടിയിരിക്കുന്നത്. പലരും ഇന്നും മഞ്ജുവിന്റെ സൗന്ദര്യത്തെ കുറിച്ച് വർണ്ണിക്കാറുണ്ട്.
എന്നാൽ അത്തരത്തിൽ സൗന്ദര്യത്തെ കുറിച്ച് പറയുന്നതിനോട് തനിക്ക് താൽപ്പര്യമില്ല എന്നും
അത് കേൾക്കുന്നത് എന്തോ ഒരു തൃപ്തിക്കുറവ് ആന്നെന്നും പല അഭിമുഖങ്ങളിലും ഈ കാര്യങ്ങൾ
പറഞ്ഞു വെറുപ്പിച്ച് ആണെന്നും എനിക്ക് അതിൽ സംതൃപ്തിയും ഇല്ല എന്നും ആണ് മഞ്ജു പറയുന്നത്.
