# മുരളിയെ നായക സ്ഥാനത്ത് നിന്ന് മാറ്റാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു

- Link: https://ml.b4blaze.com/film-news/manju-about-murali
- Published: 2023-06-11T21:00:50+05:30
- Author: Rahul

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യർ. ഒരു പിടി മികച്ച കഥാപാത്രങ്ങൾ
ആണ് മഞ്ജു ഇതിനോടകം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. അവ എല്ലാം തന്നെ പ്രേഷകരുടെ
ശ്രദ്ധ നേടുന്ന തരത്തിൽ ചെയ്തു വെയ്ക്കാൻ മഞ്ജുവിന് കഴിയുകയും ചെയ്തു. കരിയറിൽ തിളങ്ങി
നിന്ന സമയത്ത് ആയിരുന്നു മഞ്ജു വിവാഹിത ആകുന്നത്. വിവാഹത്തിന് മുൻപ് മഞ്ജു ചെയ്ത എല്ലാ
കഥാപാത്രങ്ങളും ഒന്നിന് ഒന്ന് മികച്ചത് ആയിരുന്നു. മഞ്ജുവിനെ വെച്ച് ചെയ്യുന്ന സിനിമകൾ
എല്ലാം വിജയവും ആയിരുന്നു. എന്നാൽ വിവാഹത്തോടെ നീണ്ട പതിനാല് വർഷങ്ങൾ ആണ് മഞ്ജു മലയാള
സിനിമയിൽ നിന്ന് വിട്ടു നിന്നത്. എന്നാൽ വീണ്ടും സിനിമയിലേക്ക് മഞ്ജു തിരിച്ച് വരവ്
നടത്തുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/manju1.jpeg?resize
=1440%2C1440&ssl=1)

എന്നാൽ ഇപ്പോഴിതാ പി ടി കുഞ്ഞുമുഹമ്മദ് എന്ന സംവിധായകൻ ഒരിക്കൽ ഒരു അഭിമുഖത്തിൽ മഞ്ജുവിനെ
കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
അദ്ദേഹം നിർമ്മിച്ച ഗർഷോം എന്ന ചിത്രത്തിൽ ആദ്യം നായികയായി പരിഗണിച്ചിരുന്നത് മഞ്ജുവിനെ
ആയിരുന്നു. എന്നാൽ മഞ്ജു ആ ചിത്രത്തിൽ നിന്നു പിന്മാറുകയായിരുന്നു എന്നാണ്. അദ്ദേഹത്തിന്റെ
വാക്കുകൾ ഇങ്ങനെ, ഗർഷോം എന്ന ചിത്രത്തിൽ ആദ്യം നായികയായി പരിഗണിച്ചിരുന്നത് മഞ്ജുവിനെ
ആയിരുന്നു. ചിത്രത്തിൽ അഭിനയിക്കാം എന്ന് മഞ്ജു സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിനായി
ചെറിയ ഒരു തുക മഞ്ജുവിന് അഡ്വാൻസ് നൽകുകയും ചെയ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/manju-smile.jpg?
resize=1280%2C720&ssl=1)

തന്റെ വീടിന്റെ അടുത്ത് ആയിരുന്നു മഞ്ജു താമസിച്ചിരുന്നത്. എന്നാൽ ഒരു ദിവസം മഞ്ജു 
തന്നോട് പറഞ്ഞു ചിത്രത്തിൽ അഭിനയിക്കാൻ തനിക്ക് ബുദ്ധിമുട്ട് ആണെന്ന്. ചിത്രത്തിൽ നായകനായി
അഭിനയിക്കുന്നത് മുരളി ആണെന്ന് അറിഞ്ഞിട്ടാണ് മഞ്ജു ഇങ്ങനെ ഒരു തീരുമാനം എടുത്തത്. 
അത് മറ്റൊന്നും കൊണ്ടല്ല, ആ വർഷം ഇറങ്ങിയ പത്രം എന്ന ചിത്രത്തിൽ മഞ്ജുവിന്റെ അച്ഛൻ 
ആയിട്ടാണ് മുരളി അഭിനയിച്ചത്. അത് കൊണ്ട് മഞ്ജുവിന് മാനസികമായി ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു
ഉടൻ തന്നെ മുരളിയുടെ നായികയായി അഭിനയിക്കുന്നതിൽ. എന്നാൽ മുരളിയെ മാറ്റാൻ പറ്റില്ല 
എന്നും എന്ത് വേണമെന്ന് മഞ്ജുവിന് തീരുമാനിക്കാം എന്നും ഞാൻ പറഞ്ഞു. അങ്ങനെ മഞ്ജു താൻ
വാങ്ങിയ അഡ്വാൻസ് മാന്യമായി തന്നെ തിരിച്ച് തന്നു എന്നും അങ്ങനെ ആണ് ആ വേഷത്തിൽ ഉർവശി
വരുന്നത്.
