# ഈ സാമ്യതകൾ ഒക്കെ ദൈവ നിശ്ചയം തന്നെയാണ്

- Link: https://ml.b4blaze.com/film-news/manju-dileep-news
- Published: 2023-07-14T11:16:13+05:30
- Author: Devika

മലയാള സിനിമയുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. ശക്തമായ രണ്ടാം തിരിച്ച്
വരവിൽ പല തരത്തിൽ ഉള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ടും ആരാധകരെ അലഭ്യതപ്പെടുത്തിയ താരം.
ശക്തവുമായ കഥാപാത്രങ്ങളിൽ കൂടി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടിയെടുത്ത
താരം. വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ച് വരുന്ന ഒരു നടിക്ക് ശക്തവും സ്ത്രീ 
കേന്ദ്രീകൃതവുമായ നായിക കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിയും എന്ന് തെളിയിച്ച താരം കൂടിയാണ്
മഞ്ജു വാര്യർ. രണ്ടാം തിരിച്ചുവരവിൽ വലിയ നേട്ടമാണ് താരം കരസ്ഥമാക്കിയതൊക്കെയും. ഹൗ
ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടിയാണ് മഞ്ജു തിരിച്ച് മലയാള സിനിമയിലേക്ക് വന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Manju-Warrier-4.
jpg?resize=960%2C1200&ssl=1)

ManjuWarrier

അതിന് ശേഷം പുറത്തിറങ്ങിയ മലയാള സിനിമയിലെ തന്നെ മികച്ച ഹിറ്റുകളുടെ ഭാഗമാകാൻ താരത്തിന്
കഴിഞ്ഞു. ദിലീപും മഞ്ജുവും വേർപിരിഞ്ഞെങ്കിലും ഇരുവരും പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്.
ദിലീപിനെയും മഞ്ജുവിനെയും താരതമ്യം ചെയ്തു കൊണ്ട് ആരാധകർ ഇപ്പോഴും എത്താറുണ്ട്. ഇരുവരുടെയും
സിനിമ ജീവിതവും വ്യക്തി ജീവിതവും എല്ലാം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ആകാറുണ്ട്.
ദിലീപിന്റെ കരിയറിൽ ചില താഴ്ചകൾ ഉണ്ടായപ്പോഴും പലരും മഞ്ജുവിനെ പ്രശംസിച്ച് കൊണ്ട് 
എത്തിയിരുന്നു. ഇരുവരും ഇപ്പോൾ ഒരു ബന്ധവുമില്ല എന്ന് മാത്രമല്ല കാവ്യ മാധവനെ വിവാഹം
കഴിച്ച ദിലീപ് ഇപ്പോൾ സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-14-111311.png?resize=383%2C290&ssl=1)

എന്നാൽ ഇപ്പോൾ രണ്ടു ദിവസം കൊണ്ട് ആരാധകരുടെ ഇടയിൽ ചർച്ച ആയിരിക്കുന്നത് ദിലീപിന്റെയും
മഞ്ജുവിന്റെയും കയ്യിലെ പരുക്ക് ആണ്. ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ വോയിസ് ഓഫ്
സത്യനാഥൻ ചിത്രത്തിനെ പ്രമോഷനു എത്തിയ ദിലീപിന്റെ കയ്യിൽ ഒരു ബാൻഡ് എയ്‌ഡ്‌ ഉണ്ടായിരുന്നു.
എന്ത് പറ്റിയതാണ് എന്ന് ചോദിച്ചപ്പോൾ ഷൂട്ടിങ്ങിനിടയിൽ പരുക്ക് പറ്റിയതാണ് എന്ന് ദിലീപ്
പറഞ്ഞിരുന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ മഞ്ജുവിന്റെ കയ്യിലും ഇതേ ബാൻഡ് എയ്‌ഡ്‌ കണ്ട
മാധ്യമ പ്രവർത്തകർ കാര്യം തിരക്കിയപ്പോൾ ഷൂട്ടിങ്ങിനിടയിൽ പരുക്ക് പറ്റിയത് ആണെന്നാണ്
മഞ്ജുവും മറുപടി പറഞ്ഞത്. ഇതോടെ രണ്ടു പേരുടെയും ജീവിതത്തിൽ നടക്കുന്ന സാമ്യതകളെ കുറിച്ചുള്ള
ചർച്ചകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

 

 

 

 

 

 

 

 

 
