# മഞ്ജു വാര്യരുടെ ജീവിതം മാറ്റിമറിച്ച ആ ആളെ പിടികിട്ടി..!

- Link: https://ml.b4blaze.com/film-news/manju-new-instagram-post
- Published: 2022-05-09T12:37:05+05:30
- Author: Rahul

പതിനേഴാം വയസ്സില്‍ തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ച നടിയാണ് മഞ്ജു വാര്യര്‍,
ഇതിനോടകം തന്നെ ഒട്ടനവധി സിനിമകളില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ
മഞ്ജു നിരവധി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹയായിട്ടുണ്ട്. തൂവല്‍ കൊട്ടാരം, സല്ലാപം, ഈ
പുഴയും കടന്ന് എന്നീ സിനിമകളിലൂടെ സിനിമാ മേഖലയില്‍ ശ്രദ്ധ നേടിയ താരം നടന്‍ ദിലീപുമായുള്ള
പ്രണയ വിവാഹത്തിന് ശേഷമാണ് ഇന്‍ഡസ്ട്രിയില്‍ നിന്ന് വിട്ടു നിന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/Manju-Warrier-about-
look-300x169.jpg?resize=1150%2C648&ssl=1)

ജീവിതത്തിന്റെ പല പ്രതിസന്ധിഘട്ടങ്ങളിലൂടെയും കടന്നു പോയ താരം വീണ്ടും സിനിമാ രംഗത്തേക്ക്
ഒരു തിരിച്ചു വരവ് നടത്തിയപ്പോള്‍ ആരാധകരും അത് ആഘോഷമാക്കി മാറ്റിയിരുന്നു. വര്‍ഷങ്ങള്‍ക്ക്
ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ തിരിച്ചു വന്ന മഞ്ജുവിന്റെ മേക്കോവര്‍ ഏറെ
ശ്രദ്ധ നേടിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/manju-1-289x300.
jpg?resize=1155%2C1199&ssl=1)

ഇന്ന് മലയാള സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറായ വാഴുന്ന മഞ്ജുവിന് കൈനിറയെ സിനിമകളാണ്.
യുവ നടിമാരെപോലും വെല്ലുവിളിച്ചാണ് മഞ്ജു ട്രെന്‍ഡ് സെറ്റര്‍ ആയി മാറുന്നത്. ഇപ്പോഴിതാ
മഞ്ജുവിന്റെ ജീവിതം മാറ്റി മറിച്ചയാളെ മഞ്ജു തന്നെ ആരാധകര്‍ക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/manju-12-300x285.
jpg?resize=1151%2C1093&ssl=1)

ഒപ്പം തന്റെ പുതിയ ലുക്കും മഞ്ജു പങ്കുവെച്ചിട്ടുണ്ട്, നിങ്ങളുടെ ജീവിതത്തെ മാറ്റി 
മറിയ്ക്കുന്ന ഒരാള്‍ക്ക് വേണ്ടി തിരയുകയാണോ എങ്കില്‍ നിങ്ങള്‍ കണ്ണാിടിയിലേക്ക് തന്നെ
നോക്കൂ എന്നാണ് മഞ്ജു പറയുന്നത്. കുറിപ്പിനൊപ്പം സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇത്തവണയും
നടി പങ്കുവെച്ചിരിക്കുന്നത്. സജിത്ത് ആന്‍ഡ് സുജിത്താണ് മഞ്ജുവിന്റെ പുതിയ ഫോട്ടോ എടുത്ത്
നല്‍കിയത്.
