# താൻ ആശുപത്രിയിൽ ആയിരുന്നു എന്ന് പറഞ്ഞ് മഞ്ജു പത്രോസ്

- Link: https://ml.b4blaze.com/film-news/manju-pathrose-about-surgery
- Published: 2023-09-16T08:31:09+05:30
- Author: Devika

നിരവധി ആരാധകരുള്ള താരമാണ് മഞ്ജു പത്രോസ്. സോഷ്യൽ മീഡിയയി സജീവമായ മഞ്ജു തന്റെ വിശേഷങ്ങൾ
എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ
നേടാറുമുണ്ട്. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് മഞ്ജു ആശുപത്രിയിൽ നിന്നുള്ള ചിത്രം
ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതോടെ മഞ്ജുവിന് എന്ത് പറ്റിയെന്ന് ചോദിച്ച് നിരവധി
പേരാണ് കമെന്റുകളുമായി എത്തിയത്. എന്നാൽ ഇപ്പോൾ തനിക്ക് എന്താണ് സംഭവിച്ചത് എന്ന് തുറന്ന്
പറയുകയാണ് താരം. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ, ഒരുപാട് ആളുകൾ ആണ് തന്നെ വിളിച്ചത്, 
എനിക്ക് എന്ത് പറ്റിയെന്ന് അറിയാൻ വേണ്ടി.

![Manju Pathrose2](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/Manju-
Pathrose2.jpg?resize=557%2C697&ssl=1)

Manju Pathrose2

മൂന്ന് ദിവസത്തോളം എന്റെ ഫോണിന് റസ്റ്റ് ഇല്ലായിരുന്നു. അത്രയ്ക്കും ഫോൺ കോളുകൾ ആയിരുന്നു.
എന്നാൽ പലരും പല കമെന്റുകൾ ആണ് പറഞ്ഞത്. കോസ്‌മെറ്റിക് സർജറിക്ക് ആണ് പോയത് എന്ന് വരെ
പലരും പറഞ്ഞു. എന്നാൽ സത്യം അതൊന്നും അല്ല. ശരീരം നേരുത്തെ തന്നെ കുറച്ച് ലക്ഷണങ്ങൾ
കാണിച്ച് തന്നിരുന്നു. എന്നാൽ ഞാൻ അതെല്ലാം അവഗണിച്ച് കൊണ്ട് പോയത് കൊണ്ടാണ് ഗുളിക 
കഴിച്ചു മാറേണ്ട അസുഖം സർജറിയിൽ കലാശിച്ചത്. പൊതുവെ ആശുപത്രിയിൽ പോകാൻ പേടിയുള്ള ആൾ
ആണ് ഞാൻ. കാരണം ഇൻജെക്ഷൻ എടുക്കുന്നത് എനിക്ക് പേടിയാണ്. ഒരു വർഷത്തിന് മുൻപ് തന്നെ
എനിക്ക് ഭയങ്കര ചൂടും വിയർപ്പും ഒക്കെ ആയിരുന്നു. പിന്നെ ഭയങ്കര കാലു വേദനയും ഒക്കെ.
പീരീസ്ഡ് ആയാൽ ഒരു മാസമൊക്കെ ആയിരുന്നു ബ്ലീഡിങ്.

![Manju Pathrose1](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/Manju-
Pathrose1.jpg?resize=960%2C1280&ssl=1)

Manju Pathrose1

ഞാൻ അതൊന്നും കാര്യമാക്കിയില്ല. സിമി എന്നോട് പറയുന്നുണ്ടായിരുന്നു ഒരു ചെക്കപ്പിന്
പോകണമെന്ന്. ഇപ്പോൾ ഞാൻ അങ്ങനെ പോയപ്പോഴാണ് അറിയുന്നത് എന്റെ യൂട്രസിൽ സിസ്റ്റും മറ്റുമാണ്
എന്ന്. നമുക് ഇത് വേണ്ട മോളെ, കളയാം എന്നാണ് ഡോക്ടർ പറഞ്ഞത്. കാരണം അത്ര കുഴപ്പം ആയിരുന്നു.
അത് കേട്ടപ്പോൾ എനിക്കും ഷോക്ക് ആയിരുന്നു. ആദ്യം ഗര്ഭപാത്രം മാത്രം റിമൂവ് ചെയ്താൽ
മതിയെന്നാണ് പറഞ്ഞത്. എന്നാൽ എന്റെ ഓവറിയിലും കുഴപ്പം ആയത് കൊണ്ട് അതും നീക്കം ചെയ്തു.
കുറച്ച് റിസ്ക്ക് ഉള്ള ഓപ്പറേഷൻ ആയിരുന്നു. ഞാൻ മരിച്ച് പോകും എന്ന് വരെ എനിക്ക് തോന്നിയിരുന്നു
എന്നുമാണ് മഞ്ജു പറയുന്നത്.
