# തന്റെ വീഡിയോക്ക് താഴ് മോശം കമെന്റിട്ടയാൾക്കെതിരെ കേസ് കൊടുത്തു മഞ്ജു പത്രോസ്,ഇത് എല്ലാവർക്കും ബാധകം 

- Link: https://ml.b4blaze.com/film-news/manju-pathrose-cases-in-bad-comments-in-social-media
- Published: 2024-03-20T15:28:19+05:30
- Author: Suji

മിനിസ്ക്രീൻ രംഗത്തും, ബിഗ്‌സ്‌ക്രീൻ രംഗത്തും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ്
മഞ്ജു പത്രോസ്, ഇപ്പോൾ താരം യു ട്യൂബിൽ പങ്കുവെച്ച വീഡിയോക്കെതിരെ മോശം കമെന്റ് ഇട്ടയാൾക്കെതിരെ
കേസ് കൊടുത്തു ,അതിന്റെ ഹിയറിങ്ങിന് വിളിച്ചിരിക്കുകയാണ് ഇപ്പോൾ, ഇത് എല്ലാവർക്കും 
ബാധകമായിരിക്കും, സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ചെയ്താലും അതിന്റെ ഒക്കെ അടിയിൽ വന്നു
അവരെ സദാചാരം പഠിപ്പിക്കൽ കുറേയധികം ആളുകളുടെ ശീലമായി മാറിയിരിക്കുകയാണ്.  എന്നാൽ ഇത്തരക്കാർ
ഒന്ന് സൂക്ഷിച്ചോ എന്ന് പറയുകയാണിപ്പോൾ മഞ്ജു പത്രോസ് .

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/manju1.jpeg?resize
=640%2C640&ssl=1)

അളിയന്‍സ് എന്ന ചാനല്‍ പരിപാടിയുടെ വീഡിയോക്ക് താഴെ വന്ന മോശം കമന്റിന് കോടതിയെ സമീപിച്ചിരിക്കുകയാണ്
മഞ്ജു. 2020ലാണ് ഈ മോശം  കമന്റ് വന്നത്,ആ സമയം തന്നെ കേസ് കൊടുത്തിരുന്നു. അതിന്റെ 
ഹിയറിംഗിന് വിളിപ്പിച്ചത് ഇപ്പോഴാണ്. ഹിയറിംഗിന് ശേഷം മഞ്ജു ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട്
സംസാരിക്കുന്നതാണ്ഇപ്പോൾ ശ്രെദ്ധ പിടിച്ചുപറ്റുന്നത്,

 ഒരു സ്ത്രീയോട് പറയാന്‍ പറ്റാത്ത വിധത്തിലുള്ള കമന്റ് ഇട്ടു. മഞ്ജു  സ്‌റ്റേഷനില്‍
പോയി പരാതിപ്പെട്ടു. അതിന്റെ ഹിയറിംഗ് ആയിരുന്നുവെന്നും  നടി പറഞ്ഞു. സാധാരണ ഗതിയില്‍
ഒത്തിരി കമന്റ് വരും. നിങ്ങളുടെ അഭിനയം പോര, കൊള്ളില്ല, നിങ്ങള്‍ അത് ചെയ്തത് ശരിയായില്ല
എന്നൊക്കെ അതൊക്കെ സാരമില്ല എന്നാൽ എനിക്ക് അത് പറയാന്‍ ബുദ്ധിമുട്ടാണ്. പക്ഷെ ഇപ്പോള്‍
കേസ് വിളിപ്പിച്ചപ്പോള്‍ കോംപ്രമൈസ് ചെയ്തൂടെ എന്ന് ചോദിച്ചത്. പക്ഷെ ചെയ്യില്ല  മഞ്ജു
പറയുന്നു. ഫേക്ക് ഐഡി ഉണ്ടാക്കിയാല്‍ മതി എന്തും എഴുതാമെന്നാണ് ചിലർ  വിചാരിക്കുന്നത്.
എന്നാല്‍ അങ്ങനെയല്ല. ഒരു ഫോണിന്റെയോ കംപ്യൂട്ടറിന്റെയോ മുന്നില്‍ ഇരുന്നായിരിക്കും
ഇത് ചെയ്യുന്നത്. വായുവില്‍ അല്ല ചെയ്യുന്നത്. ഇതിനൊക്കെ ഏതെങ്കിലും വിധത്തില്‍ നമ്മള്‍
പിടിക്കപ്പെടും. പൊലീസ് ആളെ പിടിച്ച് കഴിഞ്ഞ് അത് പ്രശ്‌നമായി കഴിഞ്ഞപ്പോള്‍ ഇയാള്‍
തനിക്ക് മെസെഞ്ചര്‍ വഴി സോറി പറഞ്ഞ് മെസേജ് ചെയ്തിരുന്നു നടി പറയുന്നു
