# കൈയിൽ കാശു കിട്ടിയപ്പോൾ ആള് മാറിപ്പോയി; മറുപടിയുമായി മഞ്ജു

- Link: https://ml.b4blaze.com/film-news/manju-pathrose-facebook-post-2
- Published: 2020-07-23T19:35:17+05:30
- Author: Rahul

പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് മഞ്ജു പത്രോസ്, മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത
വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുവും ഭർത്താവും ആദ്യമായി പ്രേക്ഷകരുടെ
മുന്നിൽ എത്തുന്നത്, അന്ന് മികച്ച പ്രതികരണമാണ് പ്രേക്ഷകർ ഇവർക്ക് നൽകിയത്. റിയാലിറ്റി
ഷോയ്ക്ക് ശേഷം മഞ്ജുവിനെ തേടി നിരവധി അവസരങ്ങൾ എത്തി. മികച്ച ചിത്രങ്ങൾ മഞ്ജുവിനെ തേടി
എത്തി. ബിഗ് ബോസ് സീസണ്‍ 2 ന്റെ ഭാഗമായിരുന്നു മഞ്ജു പത്രോസ്. ഷോയിലെ മികച്ച ഒരു മത്സരാർത്ഥി
കൂടി ആയിരുന്നു മഞ്ജു.

![manju pathorse](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/05/manju-
pathorse.jpeg?resize=819%2C1024&ssl=1)

ഷോ പകുതിയിലേക്ക് പോകുമ്പോൾ ആണ് മഞ്ജു ഔട്ട് ആയത്, ബിഗ്‌ബോസിൽ ഏറ്റവും കൂടുതൽ സൈബര്‍
ആക്രമണം നേരിടേണ്ടി വന്ന മത്സരാര്‍ഥി കൂടിയായിരുന്നു മഞ്ജു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്
മഞ്ജു. താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കെല്ലാം വളരെ നെഗറ്റീവ് കമന്റ് ആണ് വീഴുന്നത്.
കഴിഞ്ഞ ദിവസം താരം നടി ദുർഗയുമായുള്ള ഒരു ചിത്രം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു.
ഒരു ഓർമ്മ ചിത്രം എന്ന് പറഞ്ഞായിരുന്നു മഞ്ജു ചിത്രം പങ്കുവെച്ചത്. ഈ ചിത്രത്തിന് നെഗറ്റീവ്
കമെന്റുമായി ഒരാൾ എത്തിയിരുന്നു. കാശ് കൈയ്യില്‍ വന്നപ്പോള്‍ അഹങ്കാരിയായി എന്നായിരുന്നു
ഇയാളുടെ കമന്റ്. “ഓ തന്നെ. കണ്ടു പിടിച്ചു കൊച്ചു കള്ളന്‍” എന്നായിരുന്നു മഞ്ജുവിന്റെ
പ്രതികരണം.

![manju pathrose 1](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/05/
manju-pathrose-1.jpg?resize=750%2C937&ssl=1)

എന്നാൽ മറ്റുള്ളവരിൽ നിന്നുമെല്ലാം വ്യത്യസ്തമായാണ് മഞ്ജു  ആളോട് പ്രതികരിച്ചിരിക്കുന്നത്.“
ഓ തന്നെ. കണ്ടു പിടിച്ചു കൊച്ചു കള്ളന്‍” എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. സാധാരണയില്‍
നിന്ന് വ്യത്യസ്തമായ പ്രതികരണമായിരുന്നു മഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഈ കമന്റ്
ചെയ്ത ആളെ ട്രോളി പ്രേക്ഷകരും രംഗത്തെത്തിയിട്ടുണ്ട്.
