# രോഗാവസ്ഥയെ അതിജീവിച്ച് കൊണ്ട് മഞ്ജു വീണ്ടും പഴയ ജീവിതത്തിലേക്ക്

- Link: https://ml.b4blaze.com/film-news/manju-pathrose-new-look
- Published: 2023-10-04T12:27:18+05:30
- Author: Devika

നിരവധി ആരാധകരുള്ള താരമാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിൽ നിന്നും മിനിസ്ക്രീൻ താരമായും
അതിനു ശേഷം ബിഗ് സ്ക്രീൻ താരമായും മാറിയ താരമാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ 
എന്ന പരുപാടിയിൽ കൂടിയാണ് മഞ്ജു പത്രോസ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. അതിനു ശേഷം
മഴവിൽ മനോരമയിലെ തന്നെ പരമ്പരയുടെ ഭാഗമാകുകയായിരുന്നു. മികച്ച അഭിനയം കാഴ്ച വെച്ചതോടെ
മഞ്ജുവിന് സിനിമയിലേക്കും അവസരങ്ങൾ ലഭിക്കുകയായിരുന്നു. മോഹൻലാലിനും മമ്മൂട്ടിക്കും
ഒപ്പം വരെ അഭിനയിക്കാനുള്ള അവസരം മഞ്ജുവിന് ലഭിച്ചു. വളരെ പെട്ടന്ന് ആണ് അഭിനേത്രി 
എന്ന നിലയിൽ മഞ്ജു പേരെടുത്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/manju-pathrose-1.
jpg?resize=1079%2C1079&ssl=1)

എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ
പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ
പലപ്പോഴും ഇത്തരത്തിൽ മഞ്ജു പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വിമർശനങ്ങളും ലഭിക്കാറുണ്ട്.
വിമർശനങ്ങളെ എല്ലാം ശക്തമായി തന്നെ നേരിടുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് മഞ്ജു. അത് കൊണ്ട്
തന്നെ മഞ്ജുവിനെതിരെ പലപ്പോഴും സൈബർ ആക്രമണങ്ങളും ഉണ്ടാകാറുണ്ട്. അടുത്തിടെ ആണ് അപ്രതീക്ഷിതമായി
തനിക് ഒരു രോഗം പിടിപെട്ടതിനെ കുറിച്ച് മഞ്ജു പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/manju-pathrose.jpg?
resize=1080%2C1080&ssl=1)

യൂട്രസിൽ സിസ്റ്റ് ഉണ്ടായതിനാൽ യൂട്രസും ഓവറിയും നീക്കം ചെയ്യേണ്ടി വന്നു എന്നാണ് മഞ്ജു
പറഞ്ഞത്. ശരീരം നൽകിയ രോഗ ലക്ഷണങ്ങൾ ഒക്കെ അവഗണിച്ചത് കൊണ്ടാണ് തനിക് ഇങ്ങനെ സംഭവിച്ചത്
എന്നും മഞ്ജു പറഞ്ഞിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ മഞ്ജു പങ്കുവെച്ച താരത്തിന്റെ ചിത്രങ്ങൾ
ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. രോഗത്തെ അതിജീവിച്ച മഞ്ജു തന്റെ തിരിച്ച്
വരവിലാണ് ഇപ്പോൾ. ഓരോ ദിവസം കഴിയുംതോറും കൂടുതൽ സുന്ദരിയായി വരുകയാണലോ എന്നാണ് ആരാധകർ
താരത്തിന്റെ ചിത്രത്തിന് നൽകുന്ന കമെന്റുകൾ.
