# ഫുക്രുവിനെ ദത്തെടുത്തോ..! നിലനില്‍പ്പിന് വേണ്ടി ഇങ്ങനെയെല്ലാം ചെയ്യണോ? തുറന്നടിച്ച് മഞ്ജു പത്രോസ്!

- Link: https://ml.b4blaze.com/film-news/manju-pathrose-opens-up-about-fukru
- Published: 2022-10-04T11:34:55+05:30
- Author: Sreekumar

ബിഗ് ബോസ് ഷോയിലൂടെയാണ് നടി മഞ്ജു പത്രോസിനെ പ്രേക്ഷകര്‍ വളരെ അടുത്തറിഞ്ഞത്. ബിഗ്‌ബോസില്‍
വെച്ച് ഫുക്രുവുമായുള്ള മഞ്ജുവിന്റെ ബന്ധത്തെ കുറിച്ച് സോഷ്യല്‍ മീഡിയില്‍ ഏറെ ചര്‍ച്ചകള്‍
നടന്നിരുന്നു.. ഫുക്രു തനിക്ക് മകനെപ്പോലെയാണെന്ന് മഞ്ജു പത്രോസ് പലതവണ തുറന്ന് പറഞ്ഞിരുന്നു..
എന്നാല്‍ ഈ ബന്ധത്തെ ചോദ്യം ചെയ്ത് മറ്റൊരു ബിഗ് ബോസ് കണ്ടസ്റ്റന്റ് ആയിരുന്ന ദയ അച്ചു
രംഗത്ത് വരികയും ചെയ്തിരുന്നു. ബിഗ് ബോസിന് ശേഷം ഓന്ത് നിറം മാറിയപോലെ മഞ്ജു നിറം മാറി
എന്നാണ് ദയ പറഞ്ഞിരുന്നത്.

![Manju Pathrose2](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/Manju-
Pathrose2.jpg?resize=557%2C697&ssl=1)

ദയ തനിക്ക് എതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ്
ഇപ്പോള്‍ മഞ്ജു പത്രോസ്. ഒരു അഭിമുഖത്തില്‍ ആയിരുന്നു മഞ്ജുവിന്റെ തുറന്ന് പറച്ചില്‍.
ബിഗ്‌ബോസില്‍ പിടിച്ച് നില്‍ക്കാന്‍ തന്നെ ഏറെ സഹായിച്ച കുട്ടിയാണ് ഫുക്രു.. അവന്‍ 
എനിക്ക് മകനെപ്പോലെയാണ്.. ബിഗ് ബോസില്‍ വെച്ച് എന്റെ മകന്‍ ബെര്‍ണ്ണാച്ചന്റെ സാന്നിധ്യമാണ്
എനിക്ക് ഫുക്രുവില്‍ നിന്ന് ലഭിച്ചിരുന്നത്. എനിക്ക് അവനേയും അവന് എന്നേയും ഒരുപാട്
ഇഷ്ടമാണ്.. ബിഗ് ബോസില്‍ ആയിരുന്ന സമയത്ത് പോലും ഇഷ്ടഭക്ഷണം ഫുക്രു

![fukru big boss 2](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/
fukru-big-boss-2.jpg?resize=660%2C444&ssl=1)

എനിക്ക് തരുമായിരുന്നു.. കാരണം എന്റെ ഇഷ്ടങ്ങള്‍ പോലും അവന്‍ ഒരു മകനെപ്പോലെ മനസ്സിലാക്കിയിരുന്നു..
വീട്ടില്‍ ആയാലും എന്റെ മകന്‍ അവന്റെ ആഹാരം എനിക്ക് ഇഷ്ടമുള്ള എന്തെങ്കിലും ആണെങ്കില്‍..
അത് എനിക്ക് കൂടി തരും.. ബിഗ് ബോസില്‍ എത്തിയപ്പോള്‍ മകനെ കാണാതിരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല..
ഒരുപാട് വിഷമിച്ചു.. പൊട്ടിക്കരഞ്ഞ നിമിഷങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്.. അപ്പോള്‍ 
ചോദിക്കും പിന്നെ എന്തിനാണ് ബിഗ് ബോസില്‍ പോയത് എന്ന്.. പോകുന്നതിന് മുന്‍പ് വരെ എനിക്ക്
ഇത് ഈസിയായി മറികടക്കാം എന്നാണ് ഞാന്‍ കരുതിയത്.. പക്ഷേ.. അതില്‍ എത്തിയപ്പോഴാണ്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/10/daya-achu-Daya-Aswathy.
jpg?resize=600%2C450&ssl=1)

എനിക്ക് ഇത് പറ്റില്ലെന്ന് മനസ്സിലായത്.. മകനെ കാണാന്‍ സാധിക്കാത്ത ദിനങ്ങള്‍ വളരെ 
ദുഖത്തോടെയാണ് ഞാന്‍ ഇരുന്നത്.. ആ സ്ഥാനത്താണ് ഫുക്രുവിനെ കണ്ടത്.. അല്ലാതെ അവനെ എന്റെ
മകനായി ഞാന്‍ ദത്തെടുത്തത് അല്ലെന്നും മഞ്ജു പറഞ്ഞു. എന്താണ് സത്യം എന്നത് എല്ലാവര്‍ക്കും
അറിയാം.. അത് മനസ്സിലാകാത്തവര്‍ നില നില്‍പ്പിന് വേണ്ടി ഇങ്ങനെ പലതും ചെയ്യുകയും പറയുകയും
ചെയ്യുമെന്നും ദയയെ കുറിച്ച് മഞ്ജു പറഞ്ഞു.
