# അതിഥിയായെത്തിയ പൊതു ചടങ്ങില്‍ രാഷ്ട്രീയ നേതാവിന്റെ അധിക്ഷേപം!! കുറിയ്ക്ക് കൊള്ളുന്ന മറുപടി നല്‍കി മഞ്ജു പത്രോസ്

- Link: https://ml.b4blaze.com/film-news/manju-pathrose-replaying-video
- Published: 2023-05-18T20:27:45+05:30
- Author: Anu

പൊതു ചടങ്ങില്‍ അതിഥിയായി എത്തിയ സീരിയല്‍ താരങ്ങളെ അധിക്ഷേപിച്ച രാഷ്ട്രീയ നേതാവിന്
അതേ വേദിയില്‍ മറുപടി നല്‍കി നടി മഞ്ജു പത്രോസ്. അഭിനയം എന്നത് ഒരു തൊഴിലാണെന്ന് മഞ്ജു
പത്രോസ് പറഞ്ഞു. പെരുമ്പിലാവില്‍ വെച്ച് നന്ന കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷ 
പരിപാടിയില്‍ മഞ്ജുവിന് അധിക്ഷേപം നേരിടേണ്ടി വന്നത്.

നടന്‍ കിഷോര്‍ സത്യയാണ് മഞ്ജുവിന്റെ തകര്‍പ്പന്‍ മറുപടിയുടെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
സീരിയല്‍ നടികള്‍ വരുന്നത് എനിക്കിഷ്ടമല്ല. ഞാന്‍ അങ്ങനെയുള്ള പരിപാടികള്‍ കാണാറില്ല.
സാറിന് ഞങ്ങളെ ഇഷ്ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ, അതോ സാര്‍ കാണാഞ്ഞിട്ടാണോ 
എന്ന് അറിയില്ല. എന്തായാലും ഇതൊരു തൊഴില്‍ മേഖലയാണ്.

![Manju Pathrose2](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/Manju-
Pathrose2.jpg?resize=557%2C697&ssl=1)

Manju Pathrose2

അത്ര ഈസിയല്ല ഒരു മേഖലയിലും മുമ്പില്‍ എത്താന്‍. എനിക്ക് കൃഷി ഇഷ്ടമല്ല. അതുകൊണ്ട് 
ഒരു കര്‍ഷകന്‍ വേദിയില്‍ ഇരിക്കുന്നത് ഇഷ്ടമല്ലെന്ന് പറയുന്നതിന്റെ വൈരുദ്ധ്യത സാര്‍
ആലോചിച്ചാല്‍ കൊള്ളാം എന്നും മഞ്ജു പത്രോസ് പറഞ്ഞു.

കഴിഞ്ഞ ദിവസം കുന്നംകുളത്ത് കുടുംബശ്രീയുടെ ഒരു പരിപാടിയില്‍ ക്ഷണിച്ചതനുസരിച്ചു അഭിനേത്രി
മഞ്ജു പത്രോസ് പങ്കെടുത്തു. എന്നാല്‍ ആ പ്രോഗ്രാമില്‍ പങ്കെടുത്ത ഒരു രാഷ്ട്രീയ നേതാവ്
ടെലിവിഷന്‍ പരമ്പരകളെയും സീരിയല്‍ നടിമാരെയും അപമാനിക്കുന്ന തരത്തില്‍ വേദിയില്‍ വച്ച്
സംസാരിക്കുകയുണ്ടായി. വേദനിച്ചെങ്കിലും തെല്ലും കൂസാതെ അദ്ദേഹത്തിന് മഞ്ജു വേദിയില്‍
വച്ച് തന്നെ മറുപടി നല്‍കി.

![Manju Pathrose1](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/Manju-
Pathrose1.jpg?resize=960%2C1280&ssl=1)

Manju Pathrose1

സദസിലെ സ്ത്രീ കൂട്ടായ്മ കൈയ്യടികളോടെ അവരുടെ വാക്കുകളെ സ്വീകരിച്ചു. സ്ത്രീ ശക്തീകരണത്തിന്റെ
മുഖമുദ്രയായ കുടുംബശ്രീ പരിപാടിയില്‍ വച്ചാണ് മഞ്ജുവിന് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നുവെന്നത്
ഒരു കാവ്യനീതിയാവാം. സിനിമയോ നാടകമോ സീരിയലോ കാണുകയോ കാണാതിരിക്കുകയുയോ ചെയ്യാം. അത്
ആ വ്യക്തിയുടെ സ്വാതന്ത്ര്യമാണ്.

എന്നാല്‍ ക്ഷണിക്കപ്പെട്ട അതിഥിയായി ഒരു പരിപാടിയില്‍ പങ്കെടുക്കുന്ന കലാകാരനെയോ കലാകാരിയെയോ
തന്റെ വ്യക്തിഗത ഇഷ്ടക്കേടിന്റെ പേരില്‍ അപമാനിക്കുന്നത് ശുദ്ധ തെമ്മാടിത്തമാണ് എന്നും
കിഷോര്‍ സത്യ വീഡിയോ പങ്കുവച്ച് കുറിച്ചു. നിരവധി പോരാണ് മഞ്ജുവിന്റെ തകര്‍പ്പന്‍ മറുപടിയ്ക്ക്
കൈയ്യടിയ്ക്കുന്നത്.
