# ഭർത്താവും, മകളുമായുള്ള ജീവിതം ഞാൻ ആസ്വദിച്ചിരുന്നു! താല്പര്യമില്ലാത്ത ഫാ൦ സുജിത്തിന്റെ ആശയം; ഭർത്താവിന് കുറിച്ച് മഞ്ജു പിള്ള

- Link: https://ml.b4blaze.com/film-news/manju-pillai-about-her-husband
- Published: 2025-03-10T16:47:39+05:30
- Author: Suji

‌കരിയറിൽ ശ്രദ്ധേയ സിനിമകളുമായി മുന്നേറുകയാണ് നടി മഞ്ജു പിള്ള. വിവാഹബന്ധം വേർപിരിഞ്ഞ
മഞ്ജു പിള്ള ഇന്ന് തന്റേതായ സന്തോഷങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തുകയാണ്,സിനിമാട്ടോ​
ഗ്രഫർ സുജിത് വാസുദേവായിരുന്നു മഞ്ജു പിള്ളയുടെ ഭർത്താവ്. 2000 ൽ വിവാഹിതരായ ഇരുവരും
2024 ൽ വേർപിരിഞ്ഞു. ഇപ്പോൾ താരം ഭർത്താവ് സുജിത്തിനെക്കുറിച്ച് സംസാരിക്കുകയാണ്, ഒരു
ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. മകളും ഭർത്താവുമായുള്ള കുടുംബ ജീവിതം ഞാൻ ആസ്വദിച്ചിരുന്നു.
ആ സമയത്ത് ഞാൻ തട്ടീം മുട്ടീം എന്ന പരമ്പര മാത്രമേ ചെയ്തിട്ടുള്ളൂ.

![](https://images.b4blaze.com/2025/03/manjupilla1.avif)

നീയൊരു ആർട്ടിസ്റ്റല്ലേ, സിനിമ ചെയ്യുന്നില്ലെന്ന് പറയരുതെന്ന് ജയസൂര്യയൊക്കെ എന്നെ
വഴക്ക് പറഞ്ഞിട്ടുണ്ട്. അപ്പോഴും ഞാനെന്റെ കുടുംബത്തിന് വേണ്ടി സമയം മാറ്റി വെച്ചു.
സുജിത്ത് വലിയൊരു കലാകാരനാണ്. അദ്ദേഹം ഉയരങ്ങളിലെത്തണമെന്ന് ഭാര്യയെന്നതിലുപരി കലാകാരിയായി
ആ​ഗ്രഹിച്ച ആളാണ് ഞാൻ. അത്രയും കഴിവുള്ളയാളാണ്. നല്ലൊരു ഭർത്താവാണോ നല്ല ക്യാമറമാനാണോ
എന്ന് ചോദിച്ചാൽ നല്ല കലാകാരനാണെന്നാണ് ഞാൻ പറഞ്ഞിരുന്നു. ഒരു ഫാം തുടങ്ങുകയെന്നത് 
സുജിത്തിന്റെ ആശയമായിരുന്നു.

എനിക്ക് ടെയ്ലറിം​​ഗ് യൂണിറ്റ് തുടങ്ങാമെന്നായിരുന്നു. ഞാനവിടെ ഷോപ്പിന് വേണ്ട കടകളും
കാര്യങ്ങളും അന്വേഷിക്കുമ്പോഴാണ് സുജിത്ത് സർപ്രെെസായി ഇക്കാര്യം പറയുന്നത്. ഫാമിം​
ഗ് എനിക്ക് ഒട്ടും താൽപര്യമില്ലാത്ത ജോലിയായിരുന്നു. എന്നാൽ ഞാൻ സുജിത്തിന്റെ അഗ്രഹത്തിന്
സപ്പോർട്ട് നല്കുവായിരുന്നു.കുഞ്ഞുങ്ങളെ പോയി നോക്കിയില്ലെങ്കിൽ സ്ഥാപനം താഴേക്ക് പോകും.
ഞങ്ങൾ വേർപിരിഞ്ഞപ്പോഴേക്കും ഫാമിന് ഒരു പേര് വന്നു. എനിക്ക് നിർത്താൻ പറ്റില്ലായിരുന്നു.
ഫാമിൽ നിന്ന് വരുമാനമുണ്ടാക്കി ഈ നിമിഷം വരെ ഭക്ഷണം കഴിച്ചിട്ടില്ല. അതിൽ തന്നെ ഇൻവെസ്റ്റ്
ചെയ്തു. ഇപ്പോൾ പാർട്ണർ പോലൊരാൾ ഫാമിനുണ്ട്. അവനാണ് കാര്യങ്ങൾ നോക്കുന്നത്, മഞ്ജു പിള്ള
പറയുന്നു .

![](https://i0.wp.com/images.b4blaze.com/2025/03/manjupilla-sujith.jpg?resize=600%
2C338&ssl=1)
