# ഉർവശി ചെയ്യേണ്ടിയിരുന്ന കഥാപാത്രം ആയിരുന്നു അത്, എന്നാൽ ചെയ്തത് മഞ്ജു പിള്ളയും

- Link: https://ml.b4blaze.com/film-news/manju-pillai-about-urvashi
- Published: 2021-08-24T10:05:27+05:30
- Author: Sreekumar

അടുത്തിടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ആണ് ഹോം. കുറച്ച് നാളുകൾക്ക് ശേഷം മലയാളത്തിൽ
വെച്ച് പുറത്തിറങ്ങിയതിൽ ഫീൽ ഗുഡ് മൂവി എന്ന് കണ്ണും പൂട്ടി പറയാവുന്ന ചിത്രം. ചിത്രത്തിലെ
അഭിനയ മികവ് കണ്ടു നിരവധി പേരാണ് ഇന്ദ്രൻസിനേയും മഞ്ജു പിള്ളയെയും അഭിനന്ദിച്ച് കൊണ്ട്
രംഗത്ത് വന്നത്. ഇന്ദ്രന്സിന്റെയും മഞ്ജു പിള്ളയുടെയും ഇത് വരെ ഉള്ള അഭിനയ ജീവിതത്തിൽ
ഏറ്റവും മികച്ച കഥാപാത്രങ്ങൾ എന്നു പറയാവുന്നതാണ് ഹോമിലെ കഥാപാത്രങ്ങൾ. ചിത്രത്തിലെ
ഒലിവർ ട്വിസ്റ്റിനേയും കുട്ടിയമ്മയെയും ചിത്രം കണ്ട മലയാളികൾ അത്ര പെട്ടന്നൊന്നും മറക്കാൻ
ഇട ഇല്ല. പ്രേക്ഷകരെ വർഷങ്ങൾ കൊണ്ട് ചിരിപ്പിച്ചുകൊണ്ട് മാത്രം ഇരുന്ന ഇന്ദ്രൻസിന്റെ
തീർത്തും വ്യത്യസ്തമായ അഭിനയം ആയിരുന്നു ചിത്രത്തിൽ. ഒരു നോട്ടം കൊണ്ട് പോലും പ്രേക്ഷകരെ
കരയിക്കാൻ കഴിഞ്ഞു എന്നതാണ് ഇന്ദ്രൻസ് എന്ന കലാകാരന്റെ വിജയം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/08/manju-pillai.jpg?
resize=960%2C543&ssl=1)

എന്നാൽ ചിത്രത്തിൽ കുട്ടിയമ്മയുടെ വേഷത്തിൽ എത്തേണ്ടിയിരുന്നത് മഞ്ജു പിള്ള ആയിരുന്നില്ല.
ഉർവശി ആയിരുന്നു കുട്ടിയമ്മയുടെ വേഷം ചെയ്യേണ്ടിയിരുന്നത്. എന്നാൽ ചില അസുകാര്യങ്ങൾ
താരത്തിന് ഉണ്ടായത് കൊണ്ട് ആണ് ആ സ്ഥാനാത്തേക്ക് മഞ്ജു പിള്ളയ്ക്ക് എത്താൻ കഴിഞ്ഞത്.
ഉർവശിക്ക് തീരെ സമയം ഇല്ലാത്ത കാലം ആയിരുന്നു ഇത്. ക്വാറന്റൈൻ കാലാവധി ആയ രണ്ടാഴ്ച 
കാലം പൂർത്തീകരിച്ച് ഷൂട്ടിങ്ങിന് കയറാൻ ഉർവശിക്ക് സമയം ഇല്ലാതെ വന്നതോടെ ആണ് ആ കഥാപാത്രം
തന്നിലേക്ക് വന്നത് എന്നാണ് മഞ്ജു പിള്ള പറഞ്ഞത്. കുട്ടിയമ്മ ആകാൻ യോഗം ഉണ്ടായിരുന്നത്
തനിക്ക് ആണെന്ന് വിശ്വസിക്കാൻ ആണ് ഇഷ്ട്ടമെന്നും കോവിഡ് കാലം ആയതിനാൽ ആണ് ചിത്രത്തിൽ
ഉർവശിക്ക് അഭിനയിക്കാൻ കഴിയാതെ വന്നത് എന്നും ആണ് മഞ്ജു പിള്ള പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/08/manju-pillai-images.
jpg?resize=660%2C432&ssl=1)

ചിത്രത്തിൽ ഉർവശിക്ക് അഭിനയിക്കാൻ കഴിയില്ലെന്ന് അറിഞ്ഞതോടെ ആ വേഷം ചെയ്യാൻ പല നടികളെയും
സമീപിച്ചിരുന്നു എന്നും എന്നാൽ ആരും ചിത്രത്തിൽ അഭിനയിക്കാൻ തയാറാകാതിരിക്കുകയും ചെയ്തിരുന്നു.
ഒടുവിൽ ആണ് ആ വേഷവുമായി മഞ്ജു പിള്ളയെ സമീപിച്ചതും മഞ്ജു സന്തോഷത്തോടെ ഓക്കേ പറഞ്ഞത്
എന്നും ആണ് ചിത്രത്തിന്റെ സംവിധായകൻ ആയ റോജിൻ തോമസ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.
