# അന്ന് ചിത്രയ്ക്ക് തന്റെ കൈയില്‍ നിന്നും ശരിക്കും അടി കൊണ്ടെന്ന് മഞ്ജു വാര്യര്‍

- Link: https://ml.b4blaze.com/film-news/manju-warrier-about-aaramthamburan-movie-shooting-experience
- Published: 2022-09-18T19:23:03+05:30
- Author: Gargi

മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് ആരാധകര്‍ ഏറെയാണ്. ഒരിടവേളയ്ക്ക്
ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവായിരുന്നു താരത്തിന്റേത്.
നിരവധി സിനിമകളുടെ ഭാഗമായ താരം തനിയ്ക്ക് ഷൂട്ടിംഗിനിടെ സംഭവിച്ച അബദ്ധം തുറന്നു പറഞ്ഞിരിക്കുകയാണ്.

![Manju Warrier](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/Manju-
Warrier.jpg?resize=1080%2C1350&ssl=1)

ശ്രീകണ്ഠന്‍ നായര്‍ അവതാരകനായെത്തിയ ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ വെച്ചായിരുന്നു
താരത്തിന്റെ തുറന്നു പറച്ചില്‍. മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ആറാം തമ്പുരാന്‍ 
സിനിമയുടെ ഷൂട്ടിംഗിനിടെ സംഭവിച്ച കയ്യബദ്ധത്തെ കുറിച്ചാണ് മഞ്ജു മനസ് തുറന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/manjun012.jpg?resize
=597%2C659&ssl=1)

ആറാം തമ്പുരാനില്‍ നടി ചിത്രയെ മഞ്ജുവിന്റെ കഥാപാത്രമായ ഉണ്ണിമായ മുഖത്ത് അടിക്കുന്ന
രംഗമുണ്ട്. ചിത്രീകരണത്തിനിടെ അന്ന് ചിത്രയ്ക്ക് തന്റെ കൈയില്‍ നിന്നും ശരിക്കും അടി
കൊണ്ടെന്ന് മഞ്ജു പറഞ്ഞു. അകലം ഒക്കെ നോക്കിയിരുന്നെങ്കിലും ഷോട്ടിന്റെ സമയത്ത് താന്‍
മുന്നോട്ട് വന്ന് അടിക്കുകയായിരുന്നു, അന്ന് അത് ചേച്ചിയുടെ മുഖത്ത് കൊണ്ടെന്ന് മഞ്ജു
പറഞ്ഞു. അടി കൊണ്ടെങ്കിലും ചിത്ര ചേച്ചി അന്ന് തിരിച്ച് അടിച്ചില്ലെന്നും ചിരിയോടെ 
പറഞ്ഞു.

![manju](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/manju.png?resize
=435%2C494&ssl=1)

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്റ് ജില്ലാണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ
മഞ്ജു വാര്യര്‍ ചിത്രം. ആയിഷ, കയറ്റം, വെള്ളരി പട്ടണം, തുടങ്ങിയവയാണ് അണിയറയില്‍ ഒരുങ്ങുന്ന
നടിയുടെ മറ്റ് ചിത്രങ്ങള്‍.
