# അങ്ങനെ ഒരവസ്ഥ എനിക്ക് ചിന്തിക്കാൻ പോലും കഴിയിലായിരുന്നു, മഞ്ജു വാര്യർ

- Link: https://ml.b4blaze.com/film-news/manju-warrier-about-her-life
- Published: 2023-08-25T18:11:24+05:30
- Author: Devika

നിരവധി ആരാധകരുള്ള താരമാണ് മഞ്ജു വാര്യർ. മലയാള സിനിമയിൽ ഇതിനോടകം തന്റേതായ സ്ഥാനം 
നേടാൻ താരത്തിന് കഴിഞ്ഞു. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. വളരെ 
പെട്ടന്ന് തന്നെ മഞ്ജു വാര്യർ സിനിമയിൽ തന്റേതായ സ്ഥാനം നേടിയിരുന്നു. സിനിമയിൽ തിളങ്ങി
നിന്ന സമയത്ത് ആണ് മഞ്ജു വാര്യർ വിവാഹിത ആകുന്നത്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട്
നിൽക്കുകയായിരുന്നു താരം. എന്നാൽ വിവാഹം കഴിഞ്ഞു നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം മഞ്ജു
തന്റെ തിരിച്ച് വരവ് നടത്തിയിരുന്നു. വിവാഹ മോചനത്തിന് ശേഷമാണു താരം വീണ്ടും സിനിമയിൽ
സജീവമായത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/manju-warrier.1-
jpg.jpg?resize=1536%2C2048&ssl=1)

എന്നാൽ മഞ്ജുവിന്റെ തിരിച്ച് വരവിൽ മികച്ച സ്വീകാര്യതയാണ് ആരാധകരിൽ നിന്ന് ലഭിച്ചത്.
ഗംഭീര സ്വീകരണം തന്നെയാണ് മഞ്ജുവിന് തന്റെ രണ്ടാം വരവിൽ ലഭിച്ചത്. മലയാളത്തിന് പുറമെ
തമിഴിലും തന്റെ കഴിവ് തെളിയിക്കാൻ മഞ്ജുവിന് കഴിഞ്ഞു. വളരെ പെട്ടന്ന് ആണ് മഞ്ജു തമിഴ്
നാട്ടിലും ആരാധകരെ സ്വന്തമാക്കിയത്. പൊതു വേദികളിൽ ഇപ്പോഴും ചിരിച്ച് കൊണ്ട് മാത്രമാണ്
മഞ്ജുവിനെ കാണാറുള്ളത്. എന്നാൽ അപ്രതീക്ഷിതമായാണ് താരത്തിന്റെ പിതാവിന്റെ വിയോഗം സംഭവിച്ചത്.
ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ച് മഞ്ജു പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/manju-warrier.-3-
jpg.jpg?resize=1536%2C2048&ssl=1)

എന്നെയും അമ്മയെയും ഒക്കെ സംബന്ധിച്ചിടത്തോളം അച്ഛൻ ആയിരുന്നു ഞങ്ങൾക്ക് എല്ലാം. അദ്ദേഹം
ഇല്ലാത്ത ഒരു ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. അത് പോലെ തന്നെ
അച്ഛൻ ഇല്ലാത്ത വീടിനെ കുറിച്ച് ഓർക്കാൻ കൂടി കഴിയുമായിരുന്നില്ല. അച്ഛന്റെ മരണശേഷം
എനിക്ക് ഷൂട്ടിന് പോകാൻ ഒക്കെ പേടി ആയിരുന്നു. ‘അമ്മ വീട്ടിൽ തനിച്ച് ആയത് കൊണ്ട്. 
എന്നാൽ ആ വിഷമം ഞങ്ങളെ അറിയിക്കാതിരിക്കാൻ വേണ്ടിയാണ് ‘അമ്മ അമ്മയുടെ ഇഷ്ട്ടങ്ങൾക്ക്
വേണ്ടി സമയം ചിലവഴിക്കാൻ തുടങ്ങി എന്നും ഒരു തരത്തിൽ എനിക്ക് അത് വലിയ ഒരു ആശ്വാസമാണ്
ഉണ്ടാക്കിയത് എന്നും മഞ്ജു പറഞ്ഞു.
