# ‘ചെയ്ത കഥാപാത്രങ്ങളെല്ലാം ഇംപ്രൂവ് ചെയ്യണമെന്നു തോന്നിയിട്ടുണ്ട്’; അനുഭവങ്ങൾ തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ

- Link: https://ml.b4blaze.com/film-news/manju-warrier-about-her-role
- Published: 2024-04-26T23:02:37+05:30
- Author: Ajay

മലയാളികളുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. സിനിമയിലെ ചില അനുഭവങ്ങളാണ്
താരം ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്.
 ഇംപ്രവൈസേഷൻ ആണ് കഥാപാത്രങ്ങളുടെ വിജയം. സ്ക്രിപ്റ്റ്
വായിക്കുമ്പോൾ തന്നെ കഥാപത്രം മനസിലേക്കെത്തുമെന്ന് മഞ്ജു പറയുന്നു. ആ കഥാപാത്രമായി
അങ്ങനെ മാറാൻ കഴിയും. ചെയ്തു കഴിയുമ്പോഴാണ് കുറച്ച് കൂടെ നന്നാക്കാമായിരുന്നു എന്ന 
തോന്നൽ വരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/manju-warrier.-3-
jpg.jpg?resize=1536%2C2048&ssl=1)

തുടക്കകാലം മുതല്‍ ഞാനിതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം ഇംപ്രൂവ് ചെയ്യണമെന്നു തോന്നിയിട്ടുണ്ടെന്നും
മഞ്ജു വാര്യർ പറഞ്ഞു. ചെയ്തിട്ടുള്ള കഥാപാത്രങ്ങളെല്ലാം കണ്ടു വിലയിരുത്താൻ എപ്പോഴും
കഴിയണമെന്നില്ല. സമയക്കുറവും ഷൂട്ടിങ് തിരക്കുകളെല്ലാം അതിനു കാരണമാകുന്നുണ്ട്.

അഭിനയിച്ചു തുടങ്ങിയ കാലം മുതല്‍ ഇന്നോളം പുരുഷകഥാപാത്രങ്ങളുടെ നിഴലായി നില്‍ക്കേണ്ട
സാഹചര്യം തന്നെ സംബന്ധിച്ചിടത്തോളം ഉണ്ടായിട്ടില്ല. തിയേറ്റർ വിട്ടാലും പ്രേക്ഷകരുടെ
മനസില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രങ്ങളാണ് സംവിധായകനും തിരക്കഥാകൃത്തുകളും തനിക്ക്
നൽകിയിട്ടുള്ളതെന്നും മഞ്ജു കൂട്ടിച്ചേർത്തു.
