# ഇന്റര്‍വ്യൂകളില്‍ ആ ചോദ്യത്തിന് ഉത്തരം പറയാറില്ല-മഞ്ജു വാര്യര്‍

- Link: https://ml.b4blaze.com/film-news/manju-warrier-about-interview-questions
- Published: 2023-04-29T17:35:13+05:30
- Author: Anu

മലയാളത്തിന്റെ പ്രിയ നായികയാണ് മഞ്ജു വാര്യര്‍. രണ്ടാം തിരിച്ചുവരവില്‍ ലേഡി സൂപ്പര്‍
സ്റ്റാര്‍ എന്നുവിളിച്ചാണ് മലയാളികള്‍ സ്‌നേഹം അറിയിച്ചത്. മലയാളത്തില്‍ മാത്രമല്ല 
തമിഴകത്തും മഞ്ജു തന്റേതായ ഇടം കണ്ടെത്തി കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും മഞ്ജു സജീവമാണ്.
എല്ലാ വിശേഷങ്ങളും മഞ്ജു പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താന്‍ തന്റെ അഭിമുഖങ്ങളൊന്നും ഇതുവരെ കണ്ടിട്ടില്ലെന്നാണ് മഞ്ജു പറയുന്നത്.
തനിക്ക് തന്റെ ഉള്ളിലുള്ള കാര്യങ്ങള്‍ മറ്റൊരാള്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍
കഴിയില്ലെന്ന് താരം പറയുന്നു.
  എല്ലാ ഇന്റര്‍വ്യൂകളില്‍ലും ഒരേ ഫോര്‍മാറ്റിലുള്ള ചോദ്യങ്ങളാണ്
ചോദിക്കുന്നത്. അതിനോട് തനിക്ക് താത്പര്യമില്ല. ഏതൊക്കെ ചോദ്യങ്ങളാണ് ചോദിച്ചതെന്ന്
തനിക്കറിയാം. അതുകൊണ്ട് അത് വീണ്ടും കാണാറില്ല.

താന്‍ ഒരുപാട് സംസാരിക്കുന്ന വ്യക്തിയല്ല. ഇന്റര്‍വ്യൂകളില്‍ താന്‍ ഭയങ്കര ബോറായിട്ടാണ്
സംസാരിക്കാറുള്ളത്. അതുകൊണ്ടു തന്നെ ഇന്റര്‍വ്യൂകള്‍ കൊടുക്കുന്ന കാര്യം വെറുപ്പാണ്.

പക്ഷേ നടിയായാല്‍ ഇന്റര്‍വ്യൂ കൊടുക്കേണ്ട സാഹചര്യമുണ്ട്. മറ്റ് വഴികളില്ലാത്തതിനാലാണ്
അതിന് നിന്നുകൊടുക്കുന്നതെന്നും മഞ്ജു പറയുന്നു. ഇന്റര്‍വ്യൂകളില്‍ പല തരത്തിലുള്ള 
ചോദ്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇഷ്ടമില്ലാത്ത ചോദ്യമാണ് ഇഷ്ടമുള്ള നടനാരാണെന്നുള്ളത്. 
അതിന് താന്‍ ഉത്തരം നല്‍കാറില്ല. താന്‍ ഭയങ്കര ഡിപ്ലോമാറ്റിക്കായിട്ടാണ് ഉത്തരം പറയാറെന്നും
മഞ്ജു വ്യക്തമാക്കി.
