# സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നതാണ് ഏറ്റവും വലിയ കാര്യം

- Link: https://ml.b4blaze.com/film-news/manju-warrier-about-life
- Published: 2023-06-23T11:04:05+05:30
- Author: Rahul

വളരെ ചുരുങ്ങിയ സമയം കൊണ്ട് കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് മഞ്ജു
വാര്യർ. ശക്തമായ രണ്ടാം തിരിച്ച് വരവിൽ പല തരത്തിൽ ഉള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ടും
ആരാധകരെ അലഭ്യതപ്പെടുത്തിയ താരം. ശക്തവുമായ കഥാപാത്രങ്ങളിൽ കൂടി മലയാളത്തിന്റെ ലേഡി
സൂപ്പർസ്റ്റാർ എന്ന പദവി നേടിയെടുത്ത താരം. വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ച്
വരുന്ന ഒരു നടിക്ക് ശക്തവും സ്ത്രീ കേന്ദ്രീകൃതവുമായ നായിക കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ
കഴിയും എന്ന് തെളിയിച്ച താരം കൂടിയാണ് മഞ്ജു വാര്യർ. മലയാളത്തിൽ മാത്രമല്ല, തമിഴിലും
ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിനു കഴിഞ്ഞു എന്നതാണ് സത്യം.

![cropped-manju-warrier4.jpg](https://i0.wp.com/ml.b4blaze.com/wp-content/uploads/
2023/01/cropped-manju-warrier4.jpg?resize=640%2C853&ssl=1)

തന്റെ വ്യക്തിജീവിതം പലർക്കും ഉള്ള പ്രചോദനമാക്കിക്കൊണ്ട് ഇരിക്കുകയാണ് മഞ്ജു. ഇപ്പോഴിതാ
താരം തന്റെ സ്വകാര്യ ജീവിതത്തിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
എല്ലാവരുടെയും വിചാരം സെലിബ്രിറ്റികളുടെ ജീവിതം ഭയകര ഹാപ്പി ആണെന്നാണ്. എന്നാൽ പണം 
ഉണ്ടെന്നു കരുതി എല്ലാവരുടെയും ജീവിതം സന്തോഷകരമാകണമെന്നില്ല. പണം ഉണ്ടായിട്ടും ജീവിതത്തിൽ
സന്തോഷം ഇല്ലാത്ത എത്രയോ പേരാണ് ഉള്ളത്. എന്റെ പേരിൽ മൂന്ന് ലോൺ ആണ് ഇന്ന് ഉള്ളത്. 
എത്ര പണവും പദവിയും ഉണ്ടെന്നു പറഞ്ഞാലും സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നത് ആണ് എന്നെ
സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഭാഗ്യമായി കാണുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/manju-warrier5.jpeg?
resize=1080%2C1350&ssl=1)

നമ്മുടെ ജീവിതത്തിന് സന്തോഷം തരാൻ ഒരിക്കലും പണത്തിന് കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നില്ല.
എന്തൊക്കെ ഉണ്ടായാലും മനസമാധാനം ആണ് ഒരു മനുഷ്യന്റെ ജീവിതത്തിൽ പ്രധാനമായും വേണ്ടത്.
മനസമാധാനം ഉള്ളവർ ആണ് ശരിക്കും ഭാഗ്യമുള്ളവർ. ഞാൻ കരുതുന്നത് സമാധാനത്തോടെ കിടന്നുറങ്ങാൻ
കഴിയുന്നവർ ആണ് ഈ ലോകത്ത് ഏറ്റവും ഭാഗ്യമുള്ള മനുഷ്യർ എന്നാണ്. അല്ലാതെ പണം ഒരിക്കലും
നമുക് നമ്മുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും കൊണ്ട് തരില്ല എന്നുമാണ് മഞ്ജു വാര്യർ
പറയുന്നത്. മഞ്ജുവിന്റെ വാക്കുകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
