# ലൂക്കിലൊന്നും കാര്യമില്ല സന്തോഷത്തോടെ ജീവിക്കണം മഞ്ജുവാര്യർ !!

- Link: https://ml.b4blaze.com/film-news/manju-warrier-about-look
- Published: 2022-03-17T12:50:21+05:30
- Author: Rahul

മോഹന്റെ സംവിധാനത്തിൽ സുരേഷ്‌ഗോപിയും മുരളിയും പ്രധാന വേഷത്തിൽ എത്തിയ സാക്ഷ്യം എന്ന
സിനിമയിലെ ചെറിയ വേഷത്തിലൂടെ അഭിനയ രംഗത്ത് എത്തി പിന്നീട് മലയാള സിനിമയിൽ ലേഡി സൂപ്പർസ്റ്റാർ
ആയി മാറിയ താരമാണ് മഞ്ജു വാര്യർ. പിന്നീട് ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് മികച്ച
നടി എന്ന പേര് മഞ്ജു നേടിയെടുത്തു. എന്നാൽ ദിലീപിനെ വിവാഹം കഴിച്ച മഞ്ജു അഭിനയ ജീവിതം
വിട്ടു. പിന്നീട് ദിലീപുമായി വിവാഹ മോചനം നേടിയ നടിയ മഞ്ജു ഒരിടവേളക്ക് ശേഷം റോഷൻ ആൻഡ്‌റൂസ്
ഹൗ ഓൾഡ് ആർ യു എന്ന ക്ലാസ്സിക് ചിത്രത്തിലൂടെ ശസ്തമായ തിരിച്ചുവരവാണ് നടത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/manju.jpg?resize
=680%2C1018&ssl=1)

പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ ജനശ്രദ്ധ ആര്ജിക്കുകയും ചെയ്തു. അതുപോലെ തന്നെ സമൂഹ
മാധ്യമങ്ങളിൽ ഇടംപിടിക്കാറുള്ളതാണ് താരത്തിന്റെ മേക്കോവറും മറ്റും ഇപ്പോൾ അതിനെക്കുറിച്ച്
വിശദീകരിച്ചിരിക്കുയാണ് താരം. ഒരു സ്വാകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു
താരത്തിന്റെ പ്രതികരണം. പ്രായം തോന്നാത്തതിൽ താൻ സംതൃപ്ത ആണോ എന്ന ചോദ്യത്തിൽ ആയിരുന്നു
താരത്തിന്റെ മറുപടി. താൻ ഒരിക്കലും താൻ സംതൃപ്ത അല്ല എന്നും പ്രായം പ്രായം കുറഞ്ഞിരിക്കുന്നു
എന്നല്ല സന്തോഷമായി ഇരിക്കുന്നു എന്ന് കേൾക്കാനാണ് തനിക് ഇഷ്ടം എന്നും ലുക്കിൽ ഒന്നും
കാര്യം ഇല്ലെന്നും പ്രായം ആകുന്നതും നരകൾ വീഴുന്നതും എല്ലാം നാച്ചുറൽ ആണ് അതിൽ എനിക്ക്
സന്തോഷമേ ഉള്ളു എന്നുമാണ് താരം പറഞ്ഞത്.
