# കഴിഞ്ഞ 14 വർഷത്തിൽ ഒരിക്കൽ പോലും എനിക് നിരാശ തോന്നിയിരുന്നില്ല,ദിലീപുമൊത്തുള്ള ജീവിതത്തെ കുറിച്ച് മഞ്ജു!!

- Link: https://ml.b4blaze.com/film-news/manju-warrier-about-married-life
- Published: 2020-10-12T13:54:51+05:30
- Author: Rahul

സല്ലാപം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മഞ്ജു വാര്യർ.
തന്റെ ആദ്യ ചിത്രത്തിലെ നായകനായ ദിലീപിനെ തന്നെയാണ് താരം തന്റെ ജീവിതത്തിലെയും നായകനാക്കിയത്.
എന്നാൽ ആ വിവാഹ ജീവിതത്തിനു 14 വർഷത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നോളു. 1998 ൽ വിവാഹിതർ
ആയ ഇവർ 2014 ൽ തങ്ങളുടെ വിവാഹ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. സിനിമയിൽ തിളങ്ങി 
നിന്ന സമയത്തായിരുന്നു മഞ്ജു ദിലീപിനെ വിവാഹം കഴിച്ചത്. അതോടെ സിനിമയിൽ സജീവമായ താരം
സിനിമയിൽ നിന്നും വിട്ട് നിൽക്കുകയും ഭർത്താവും മകളുമായി കഴിയുകയുമായിരുന്നു. എന്നാൽ
തങ്ങളുടെ ഇഷ്ട്ട നായികയെ വീണ്ടും സ്‌ക്രീനിൽ കാണാനുള്ള ആഗ്രഹം പ്രേക്ഷകർക്ക് ഉണ്ടായിരുന്നു.

![Manju and Dileep](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/10/
Manju-and-Dileep.jpg?resize=1280%2C720&ssl=1)

Manju and Dileep

 സിനിമയിൽ നിന്ന് വിട്ട് നിന്ന സമയത്തും മഞ്ജു വാര്യർക്ക് കടുത്ത പ്രേക്ഷക പിന്തുണയാണ്
ഉണ്ടായിരുന്നത്. മഞ്ജുവും ദിലീപും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്നും ഇരുവരും 
വേർപിരിയാൻ പോകുന്നുവെന്നും തരത്തിലെ വാർത്തകൾ വ്യാപകമായി പലപ്പോഴും പ്രചരിച്ചിരുന്നു.
എന്നാൽ ഇരുവരും ഈ വർത്തകൾക്കെതിരെ പ്രതികരിച്ചിരുന്നില്ല. എന്നാൽ 2014 ൽ ഇരുവരും നിയമപരമായി
വേര്പിരിയുകയായിരുന്നു. പലതരത്തിലെ ഗോസിപ്പുകൾ പ്രചരിക്കുമ്പോഴും ഇരുവരും തമ്മിൽ വേർപിരിയാൻ
ഉണ്ടായ കാരണം എന്താണെന്ന് ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. വിവാഹബന്ധം വേർപെടുത്തിയ
ശേഷം മഞ്ജു മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് ആണ് നടത്തിയത്. ഹൗ ഓൾഡ് ആർ യു
എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തന്റെ തിരിച്ചുവരവ് നടത്തിയത്. മികച്ച പ്രേക്ഷക പിന്തുണയാണ്
താരത്തിന് ലഭിച്ചത്. അതിനു ശേഷം നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ മഞ്ജുവിന് അവസരം
ലഭിച്ചു. കുറഞ്ഞ സമയം കൊണ്ട് മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി താരം നേടിയെടുത്തു.
ഇപ്പോഴിതാ 14 വർഷത്തെ തന്റെ വിവാഹ ജീവിതത്തെ കുറിച്ച് മനസുതുറക്കുകയാണ് മഞ്ജു.  കുറേക്കാലം
തിരക്കുള്ള ജീവിതത്തിൽ കഴിഞ്ഞ ശേഷം എങ്ങനെയാണ് വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടാന്‍ കഴിയുന്നതെന്ന്
പലരും തന്നോട് ചോദിച്ചിട്ടുണ്ട്. പക്ഷെ അതിൽ എനിക്ക് ഒട്ടും ബുദ്ധിമുട്ട് തോന്നിയിട്ടില്ല.
കഴിഞ്ഞ 14 വര്‍ഷത്തില്‍ ഒരിക്കല്‍പ്പോലും സിനിമയിൽ ജോലി ചെയ്യാന്‍ കഴിയാത്തതിന്റെ പേരില്‍
എനിക്ക് വിഷമമോ നിരാശയോ ഉണ്ടായിട്ടില്ല. ഇക്കാലമത്രയും ഒരു കുടുംബിനിയെന്ന നിലയിൽ  
താന്‍ ജീവിതം ശരിക്കും ആസ്വദിക്കുകയായിരുന്നുവെന്നുമാണ് മഞ്ജു പറഞ്ഞത്.
