# മറ്റുള്ളവർക്ക് മുന്നിൽ സന്തോഷകരമായ ജീവിതം നയിക്കുകയാണ് മഞ്ജു

- Link: https://ml.b4blaze.com/film-news/manju-warrier-about-new-life
- Published: 2023-07-16T11:09:15+05:30
- Author: Devika

നിരവധി ആരാധകരുള്ള താരമാണ് മഞ്ജു വാര്യർ. മലയാളത്തിൽ മാത്രമല്ല, തമിഴിലും താരത്തിന്
ആരാധകർ ഏറെയാണ്. ശക്തമായ രണ്ടാം തിരിച്ച് വരവിൽ പല തരത്തിൽ ഉള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ടും
ആരാധകരെ അലഭ്യതപ്പെടുത്തിയ താരം. ശക്തവുമായ കഥാപാത്രങ്ങളിൽ കൂടി മലയാളത്തിന്റെ ലേഡി
സൂപ്പർസ്റ്റാർ എന്ന പദവി നേടിയെടുത്ത താരം. വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ച്
വരുന്ന ഒരു നടിക്ക് ശക്തവും സ്ത്രീ കേന്ദ്രീകൃതവുമായ നായിക കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ
കഴിയും എന്ന് തെളിയിച്ച താരം കൂടിയാണ് മഞ്ജു വാര്യർ. മലയാളത്തിന് പുറമെ തമിഴിലും തന്റെ
കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Manju-Warrier-4.
jpg?resize=960%2C1200&ssl=1)

ManjuWarrier

അസുരൻ എന്ന ധനുഷ് ചിത്രത്തിൽ കൂടിയാണ് താരം തമിഴിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. നിരവധി
ആരാധകരെ ആണ് മഞ്ജു തന്റെ ആദ്യ തമിഴ് ചിത്രത്തിൽ കൂടി നേടിയെടുത്തത്. തുടർന്ന് തമിഴിലും
സജീവമായിരിക്കുകയാണ് താരം. അജിത്ത് ചിത്രത്തിൽ ആണ് താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
പൊതു വേദികളിൽ എല്ലാം ചിരിച്ച മുഖവുമായി എത്തുന്ന താരം നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്.
പോസിറ്റിവ് എനർജി ആണ് മഞ്ജുവിനെ കാണുമ്പോൾ തന്നെ നമുക്ക് ലഭിക്കുന്നത് എന്നാണ് താരത്തിന്റെ
ആരാധകർപറയുന്നത്. ജീവിതത്തിനെ വളരെ പോസിറ്റിവ് ആയ രീതിയിൽ കാണുന്ന താരം കൂടിയാണ് മഞ്ജു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/manju-warrier.-3-
jpg.jpg?resize=1536%2C2048&ssl=1)

നിരവധി സ്ത്രീകൾക്കുള്ള പ്രചോദനം ആണ് മഞ്ജു ഇന്ന്. ജീവിതത്തിൽ അപ്രതീക്ഷിതമായി ഒരു 
വീഴ്ച ഉണ്ടായാൽ ജീവിതം അവിടെ തീർന്നു എന്ന് കരുതുന്ന പല സ്ത്രീകൾക്കും മഞ്ജു വളരെ നല്ല
ഒരു പ്രചോദനം ആണ്. ഒരു അഭിമുഖത്തിൽ മഞ്ജുവിനോട് ചോദിച്ച ഒരു ചോദ്യവും അതിനു മഞ്ജു നൽകിയ
ഒരു മറുപടിയുമാണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജീവിതം എങ്ങനെ പോകുന്നു എന്ന
ചോദ്യത്തിന് സമാധാനവും ശാന്തവുമായി മുന്നോട്ട് പോകുന്നു എന്ന ഡയലോഗ് മാത്രമാണ് താരം
നൽകിയിരിക്കുന്നത്. അത് മഞ്ജു ചേച്ചിയെ കാണുമ്പോൾ തന്നെ മനസ്സിലാകും എന്ന് അവതാരികയും
തിരിച്ച് പറഞ്ഞു. നിരവധി സിനിമകൾ ആണ് മഞ്ജുവിന്റേതായി പുറത്ത് വരാൻ ഉള്ളത്.
