# ഒടുവിൽ എല്ലാം തുറന്നു പറഞ്ഞു മഞ്ജു വാര്യർ

- Link: https://ml.b4blaze.com/film-news/manju-warrier-about-past
- Published: 2023-06-09T09:05:00+05:30
- Author: Rahul

മലയാളി ആരാധകർക്ക് പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യർ. ശക്തമായ രണ്ടാം തിരിച്ച് വരവിൽ
പല തരത്തിൽ ഉള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ടും ആരാധകരെ അലഭ്യതപ്പെടുത്തിയ താരം. ശക്തവുമായ
കഥാപാത്രങ്ങളിൽ കൂടി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടിയെടുത്ത താരം.
വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ച് വരുന്ന ഒരു നടിക്ക് ശക്തവും സ്ത്രീ കേന്ദ്രീകൃതവുമായ
നായിക കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിയും എന്ന് തെളിയിച്ച താരം കൂടിയാണ് മഞ്ജു വാര്യർ.
രണ്ടാം തിരിച്ചുവരവിൽ വലിയ നേട്ടമാണ് താരം കരസ്ഥമാക്കിയതൊക്കെയും. ഹൗ ഓൾഡ് ആർ യു എന്ന
ചിത്രത്തിൽ കൂടിയാണ് മഞ്ജു തിരിച്ച് മലയാള സിനിമയിലേക്ക് വന്നത്. അതിന് ശേഷം പുറത്തിറങ്ങിയ
മലയാള സിനിമയിലെ തന്നെ മികച്ച ഹിറ്റുകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/manju1.jpeg?resize
=1440%2C1440&ssl=1)

ദിലീപുമായുള്ള വിവാഹ മോചനത്തോടെ ആണ് മഞ്ജു വാര്യർ വീണ്ടും സിനിമയിൽ സജീവമായി മാറിയത്.
ദിലീപിനെ വിവാഹം കഴിച്ചതോടെ അഭിനയത്തിൽ നിന്ന് പൂർണ്ണമായി മാറി നിന്ന മഞ്ജു തന്റെ കുടുംബത്തിന്റെ
കാര്യം നോക്കി കഴിയുകയായിരുന്നു. ഇരുവർക്കും ഒരു മകൾ കൂടി ഉണ്ട്. മീനാക്ഷിയും പലപ്പോഴും
വാർത്തകളിൽ നിരയാറുണ്ട്. എന്നാൽ ദിലീപുമായുള്ള ജീവിതത്തിൽ അസ്വാരസ്വങ്ങൾ ഉണ്ടായതോടെ
പല തരത്തിൽ ഉള്ള ഗോസിപ്പുകൾ ആയിരുന്നു ദിലീപിനെയും മഞ്ജുവിനെയും കുറിച്ച് പ്രചരിച്ചിരുന്നത്.
എന്നാൽ അത് എല്ലാം ഗോസിപ്പുകൾ മാത്രമായിരുന്നു എന്നാണ് പ്രേക്ഷകരും കരുതിയിരുന്നത്.
എന്നാൽ ഇതൊക്കെ ശരി വെക്കുന്ന തരത്തിൽ ആയിരുന്നു ഇരുവരും വിവാഹ മോചനം നേടിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/manju-smile.jpg?
resize=1280%2C720&ssl=1)

ഇപ്പോഴിതാ വിവാഹ മോചനത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് സജീവമായ സമയത്ത് മഞ്ജു നൽകിയ
ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മഞ്ജുവിന്റെ
വാക്കുകൾ ഇങ്ങനെ, വിവാഹത്തോടെ ഞാൻ പൂർണ്ണമായും സിനിമയിൽ നിന്ന് വിട്ട് നിന്ന് എന്ന്
മാത്രമല്ല, എന്റെ ലോകം വീട് മാത്രമായി ചുരുങ്ങിയിരുന്നു. പല സാഹചര്യത്തിൽ കൂടി ആണ് 
കടന്നു പോയത്. പതിനാല് വർഷങ്ങൾക്ക് ശേഷം എല്ലാം അവസാനിപ്പിക്കുന്നത് 2013 ഏപ്രിൽ 17
നു ആയിരുന്നു എന്നുമാണ് മഞ്ജു പറയുന്നത്. മഞ്ജു ദിലീപിന്റെ വീട്ടിൽ നിന്ന് ഇറങ്ങുന്ന
സമയത്ത് ഒരു സ്വത്തും ഉണ്ടായിരുന്നില്ല. ജീവനാംശമായി ഒരു രൂപ പോലും ആവിശ്യപ്പെടാതിരുന്ന
മഞ്ജു സ്വന്തം അധ്വാനത്തിൽ കൂടിയാണ് ഇന്ന് കാണുന്ന നിലയിലേക്ക് എത്തി പെട്ടത്.
