# ‘മസ്റ്റ് വാച്ച്’!! ടൊവിനോ ചിത്രത്തിനെ പ്രശംസിച്ച് നടി മഞ്ജു വാര്യര്‍

- Link: https://ml.b4blaze.com/film-news/manju-warrier-appreciates-tovino-movie
- Published: 2024-02-13T17:52:23+05:30
- Author: Anu

ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തിയ അന്വേഷിപ്പിന്‍ കണ്ടെത്തും ചിത്രത്തിനെ പ്രശംസിച്ച
നടി മഞ്ജു വാര്യര്‍. ”മസ്റ്റ് വാച്ച്” എന്നാണ് ചിത്രം കണ്ട ശേഷം മഞ്ജു വാര്യര്‍ കുറിച്ചത്.
ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലാണ് മഞ്ജുവിന്റെ പ്രതികരണം.

ടോവിനോ തോമസിനെയും സംവിധായകന്‍ ഡാര്‍വിനെയും നിര്‍മാതാവ് ഡോള്‍വിനെയും ക്യാമറമാന്‍ 
ഗൗതം ശങ്കറിനെയും ഒക്കെ പ്രത്യേകം പ്രത്യേകം താരം അഭിനന്ദിച്ചു. നിരവധി പേരാണ് ചിത്രത്തിനെ
അഭിനന്ദിച്ച് എത്തുന്നത്.
  ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഇന്‍വെസ്റ്റിഗേഷന്‍
സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രം. തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്,
ജിനു വി എബ്രഹാം, വിക്രം മെഹറ,സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.
സംഭവ ബഹുലമായ നിരവധി മുഹൂര്‍ത്തങ്ങളും താരങ്ങളും അണിനിരക്കുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും
വലിയ ഒരു ക്യാന്‍വാസിലാണ് അവതരിപ്പിച്ചിരിക്കുന്നത്.  നായകന്‍ ടൊവിനോ തോമസിന് പുറമെ
ചിത്രത്തില്‍ സിദ്ദിഖ്, ഇന്ദ്രന്‍സ്, രമ്യാ സുവി (നന്‍പകല്‍ മയക്കം ഫെയിം) ബാബുരാജ്,
പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. സന്തോഷ്
നാരായണനാണ് സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഗൗതം ശങ്കറാണ്.
മേക്കപ്പ് സജീ കാട്ടാക്കട നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍
സഞ്ജു ജെയുമാണ്.
