# മഞ്ജു വാര്യരുടെ ‘ആയിഷ’ ഓ ടി ടി യിലെത്തി!സ്‌ട്രീമിംഗ്‌  എവിടെ

- Link: https://ml.b4blaze.com/film-news/manju-warrier-ayisha-is-here-on-ott
- Published: 2023-06-09T09:54:21+05:30
- Author: Suji

ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജു വാര്യർ തകർത്തഭിനയിച്ച ചിത്രം ‘ആയിഷ’ അവസാനം മുന്നറിയിപ്പുകൾ
ഒന്നും കൂടാതെ ഇപ്പോൾ ഓ ടി ടി യിൽ എത്തുകയാണ്, ആമസോൺ പ്രൈമിൽ ആണ് സ്ട്രീമിങ് തുടങ്ങുന്നത്,
ജനുവരി 20 നെ ആയിരുന്നു ഈ ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യ്തത്, സമ്മിശ്ര പ്രതികരണങ്ങൾ
ആയിരുന്നു ചിത്രത്തിനു ലഭിച്ചത്. നവാഗതനായ അമീർ പള്ളിക്കൽ ആണ് ആയിഷ സംവിധാനം ചെയ്യ്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/ayisha1.jpg?resize
=1200%2C630&ssl=1)

ചിത്രം മലയാളത്തിൽ കൂടാതെ ആറു ഭാഷകളിൽ ആയി ചിത്രം റിലീസ് ചെയ്യ്തു, തികച്ചും വത്യസ്തമായ
ഒരു വേഷത്തിലാണ് മഞ്ജു ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ ജോലിക്ക് 
എത്തിയ ഒരു വീട്ടുജോലിക്കാരുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. തമിഴ് കൊറിയോഗ്രാഫർ പ്രഭു
ദേവയാണ് വര്ഷങ്ങള്ക്ക് ശേഷം മലയാളത്തിലെ ഈ ചിത്രത്തിൽ കൊറിയോഗ്രാഫ് ചെയ്യ്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/ayisha4.jpg?resize
=529%2C527&ssl=1)

ഇപ്പോൾ ഓ ടി യിൽ സിനിമ എത്തുന്നു എന്നുള്ള വിവരം അറിയിച്ചതും നടി മഞ്ജു വാര്യർ ആണ്,
താരം ഈ വിവരം ട്വീറ്റ് ചെയ്തിരിക്കുകയാണ്. മഞ്ജുവാര്യരെ കൂടാതെ ക്ലാസ്മേറ്റ് എന്ന ചിത്രത്തിൽ
അഭിനയിച്ച രാധികയും വര്ഷങ്ങള്ക്കു ശേഷം അഭിനയിക്കുന്ന ചിത്രം കൂടിയാണ് ആയിഷ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/ayisha5.jpg?resize
=523%2C346&ssl=1)

 
