# കുടുംബത്തോടുള്ള സന്തോഷ നിമിഷങ്ങളുമായി മഞ്ജുവാര്യർ !!

- Link: https://ml.b4blaze.com/film-news/manju-warrier-family-photo
- Published: 2022-03-22T11:36:27+05:30
- Author: Rahul

മോഹന്റെ സംവിധാനത്തിൽ സുരേഷ്‌ഗോപിയും മുരളിയും പ്രധാന വേഷത്തിൽ എത്തിയ സാക്ഷ്യം എന്ന
സിനിമയിലെ ചെറിയ വേഷത്തിലൂടെ അഭിനയ രംഗത്ത് എത്തി പിന്നീട് മലയാള സിനിമയിൽ ലേഡി സൂപ്പർസ്റ്റാർ
ആയി മാറിയ താരമാണ് മഞ്ജു വാര്യർ. പിന്നീട് ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് മികച്ച
നടി എന്ന പേര് മഞ്ജു നേടിയെടുത്തു. എന്നാൽ ദിലീപിനെ വിവാഹം കഴിച്ച മഞ്ജു അഭിനയ ജീവിതം
വിട്ടു. പിന്നീട് ദിലീപുമായി വിവാഹ മോചനം നേടിയ നടിയ മഞ്ജു ഒരിടവേളക്ക് ശേഷം റോഷൻ ആൻഡ്‌റൂസ്
ഹൗ ഓൾഡ് ആർ യു എന്ന ക്ലാസ്സിക് ചിത്രത്തിലൂടെ ശസ്തമായ തിരിച്ചുവരവാണ് നടത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/manjuwarrier-family.
jpg?resize=900%2C900&ssl=1)

താരത്തിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങൾ എല്ലാം തന്നെ വളരെ സ്വീകാര്യത ആണ് പ്രേഷകർ
നൽകുന്നത്. സിനിമക്ക് പുറമെ സോഷ്യൽ ലോകത്തും സജീവമായ താരം ഇപ്പോൾ പങ്ക് വെച്ച ചിത്രങ്ങൾ
ആണ് സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്. തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്ക് വെച്ചിരിക്കുന്നത്,
ചിത്രത്തിന് മികച്ച പ്രതികരണമാണ് സോഷ്യൽ ലോകത്ത് കിട്ടുന്നത്. അമ്മയ്ക്കും, സഹോദരൻ 
മധുവാര്യരുടെ ഭാര്യക്കും മകൾക്കും ഒപ്പമുള്ള ചിത്രമാണ് താരം പങ്ക് വെച്ചിരിക്കുന്നത്.
മധുവാര്യർ തന്നെ സംവിധാനം ചെയ്ത ലളിതം സുന്ദരം ആണ് മഞ്ജുവാര്യരുടെ അവസാനമായി പുറത്തിറങ്ങിയ
ചിത്രം.
