# ഒടുവില്‍ ആ മകളെ കാണാന്‍ മഞ്ജുവാര്യര്‍ എത്തി..!!

- Link: https://ml.b4blaze.com/film-news/manju-warrier-finally-met-manjadikutty
- Published: 2022-02-25T09:04:21+05:30
- Author: Rahul

നമ്മള്‍ ആരാധിക്കുന്നവര്‍ അവരുടെ തിരക്കുകള്‍ എല്ലാം മാറ്റിവെച്ച് നമ്മെ കാണാന്‍ എത്തുമ്പോള്‍
ജീവിതത്തിലെ മറ്റൊരു ധന്യമുഹൂര്‍ത്തമാണ് അവിടെ ഉണ്ടാകുന്നത്. ഇപ്പോഴിതാ മഞ്ചാടിക്കുട്ടിക്ക്
ജീവിതത്തില്‍ അങ്ങനെ ഒരവസരം വന്നെത്തിയിരിക്കുകയാണ്. ഈ കുട്ടി ആരാധികയ്ക്ക് സഫലമായത്
മഞ്ജു വാര്യര്‍ എന്ന നടിയെ കാണാനുള്ള ആഗ്രഹമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/manjadi-300x169.
jpg?resize=772%2C435&ssl=1)

മഞ്ചാടി കുട്ടിയുടെ പിറന്നാള്‍ ദിവസം ഒരു സര്‍പ്രൈസ് വീഡിയോ കോളിലൂടെയാണ് മഞ്ജു എത്തിയതെങ്കില്‍
ഇന്ന് മഞ്ചാടിക്കുട്ടിയെ കാണാന്‍ മഞ്ജു നേരിട്ട് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ, മഞ്ചാടിയെ
നേരിട്ട് കാണാനെത്തിയ നടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/ManjuWarrier_2112020_1200x800-
1-300x200.jpg?resize=821%2C547&ssl=1)

മഞ്ജുവിനെ കണ്ട് ഓടിചെന്ന് കെട്ടിപ്പിടിക്കുന്ന മഞ്ചാടി കുട്ടിയേയും ആ കുഞ്ഞാരാധികയ്ക്ക്
ഒപ്പം വീഡിയോയ്ക്ക് പോസ് ചെയ്യുന്ന മഞ്ജുവിനെയുമാണ് വീഡിയോയില്‍ കാണാനാവുക. മഞ്ജുവിന്റെ
ഈ കുട്ടി ആരാധികയ്ക്ക് ഇതില്‍പ്പരം ഇനി എന്ത് വേണമെന്നാണ് മറ്റ് ആരാധകരും സ്‌നേഹപൂര്‍വ്വം
ചോദിക്കുന്നത്.

[https://www.instagram.com/reel/CaQ4B9WlbuC/?utm_source=ig_web_copy_link](https://www.instagram.com/reel/CaQ4B9WlbuC/?utm_source=ig_web_copy_link)

ഷൂട്ടിംഗ് തിരക്കുകള്‍ക്കള്‍ക്കിടയിലും മഞ്ചാടിക്കുട്ടിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍
നേരിട്ടെത്തിയ മഞ്ജു വാര്യറിനും സോഷ്യല്‍ മീഡിയ പ്രശംസ ചൊരിയുകയാണ്. ഇതിന് മുന്‍പ് 
മഞ്ചാടിക്കുട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് വീഡിയോ കോള്‍ നല്‍കി മഞ്ജു എത്തിയതും
സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു.

 

 
