# ജീവിതം സുന്ദരമാക്കുന്ന കുഞ്ഞ് സന്തോഷങ്ങള്‍!! മഞ്ജു വാര്യര്‍

- Link: https://ml.b4blaze.com/film-news/manju-warrier-kashmir-video-viral
- Published: 2023-09-29T19:17:48+05:30
- Author: Anu

മലയാളത്തിന്റെ പ്രിയ താരമാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. ഇപ്പോഴിതാ സാഹസിക
യാത്രകളുമായി സജീവമാണ് താരം. യാത്രയുടെ വിശേഷങ്ങള്‍ താരം എപ്പോഴും സോഷ്യലിടത്ത് പങ്കിടാറുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ രാജസ്ഥാന്‍ യാത്രയുടെ വിശേഷമാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നിന്നുള്ള വീഡിയോയാണ് മഞ്ജു പുതുതായി പങ്കുവച്ചിരിക്കുന്നത്.
രാജസ്ഥാനിലെ ഒരു ചായക്കടയിലിരുന്ന് ചായ കുടിയ്ക്കുന്ന താരത്തിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

ഒരു ചായക്കടയുടെ മുന്നില്‍ ചായ കുടിക്കുന്ന ചിത്രങ്ങളാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍
റീല്‍ രൂപത്തില്‍ മഞ്ജു വാര്യര്‍ പങ്കിട്ടത്. ഒരു കൂട് ബിസ്‌കറ്റും കഴിയ്ക്കുകയാണ് 
താരം.
  രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നിന്നാണ് വീഡിയോ. തന്റെ ജോലി ആസ്വദിച്ചു ചെയ്യുന്ന
ചായക്കടക്കാരനില്‍ നിന്നുമാണ് വീഡിയോയുടെ തുടക്കം. ചായ കിട്ടിയ ശേഷം കയ്യിലെ കൂടിലുള്ള
ബിസ്‌കറ്റ് അതില്‍ മുക്കി കഴിക്കുകയാണ് മഞ്ജു വാര്യര്‍.

ഇതിന് ശേഷം രാജസ്ഥാന്‍ വഴിയോരത്ത് നിന്നുള്ള മഞ്ജുവിന്റെ ചില ചിത്രങ്ങളും ഇന്‍സ്റ്റഗ്രാം
സ്റ്റോറിയില്‍ കാണാം. സുഹൃത്ത് ബിനീഷ് ചന്ദ്രനാണ് മഞ്ജുവിന്റെ ഫോട്ടോസും വീഡിയോയും 
പകര്‍ത്തിയത്. ചെറിയ കാര്യങ്ങളിലെ സന്തോഷം ജീവിതം സുന്ദരമാക്കുന്നു എന്നു പറഞ്ഞാണ് 
താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ ആമിയില്‍
നിന്നും ഒരു മാറ്റവുമില്ലല്ലോ എന്നാണ് ഒരു കമന്റ്.

>  
> View this post on Instagram
>  
> [A post shared by Manju Warrier (@manju.warrier)](https://www.instagram.com/reel/CxuaC1jPKH8/?utm_source=ig_embed&utm_campaign=loading)

മഞ്ജുവിന്റെ പിന്നില്‍ ഇരുന്നു ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ഒരു അപ്പൂപ്പനെ കൂടി ചേര്‍ത്താണ്
പേളി മാണിയുടെ കമന്റ്, ‘ബാക്കിലിരിക്കുന്ന അപ്പൂപ്പന്‍ കലിപ്പിലാണല്ലോ” എന്നാണ് പേളി
കുറിച്ചത്.

ഇപ്പോള്‍ തമിഴിലാണ് മഞ്ജുവിന്റെ ചിത്രങ്ങള്‍ അണിയറയിലൊരുങ്ങുന്നത്. വെട്രിമാരന്റെ തമിഴ്
ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അടുത്തതായി അജിത്തിനൊപ്പമുള്ള ചിത്രവും 
അണിയറയിലാണ്.
