# ഇത് മഞ്ജു വാര്യരല്ല മഞ്ജു സിംഗ് ; പഞ്ചാബി ഹൗസിനെ ഓർമ്മിപ്പിച്ച് മഞ്ജു !

- Link: https://ml.b4blaze.com/film-news/manju-warrier-latest-hotos
- Published: 2021-11-03T06:36:05+05:30
- Author: Rahul

മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. സല്ലാപം എന്ന ചിത്രത്തിലൂടെ മലയാളി
പ്രേക്ഷകരുടെ മുന്നെലേക്ക് എത്തിയ താരം നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു.
തുടർന്ന് ദിലീപുമായുള്ള വിവാഹം കഴിഞ്ഞതോടെ അഭിനയത്തിൽ നിന്നും വിട്ടുനിന്ന താരം നീണ്ട
14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണു അഭിനയലോകത്തേയ്ക്ക് ഒരു തിരിച്ചുവരവ് നടത്തുന്നത്. 
താരത്തിന്റെ തിരിച്ചുവരവിൽ മലയാളികൾ തന്നെയാണ് വളരെയധികം സന്തോഷിച്ചതും.കാരണം മറ്റ്
നടായ്മറിൽ നിന്നും വ്യത്യസ്തയായിരുന്നു മഞ്ജു മലയാളികൾക്ക്. അതുകൊണ്ട് തന്നെയാണ് മഞ്ജുവിന്
മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആയി ഉയർന്ന സാധിച്ചതും. ഇത്രയുമധികം ആരാധകരെ സമ്പാദിക്കുവാൻ
സാധിച്ചതും. പുത്തൻ മെക്കോവറുകളുമായി എത്തി ആരാധകരെ കയ്യിലെടുക്കുന്ന താരത്തിന്റെ പുത്തൻ
ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സർദാർജിയെ ഒലെ തലയിൽ കെട്ടും കെട്ടി
കൂളിംഗ് ഗ്ലാസും ധരിച്ച് ടി ഷർട്ടും ഇട്ടുകൊണ്ടാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ചിത്രത്തേക്കാൾ താഴെ വരുന്ന കമന്റുകളാണ് രസകരം. ‘ഒന്നുകില്‍ റിസ്‌ക് എടുക്കുക, അല്ലെങ്കില്‍
അവസരം നഷ്ടപ്പെടുത്തുക’ എന്നാണ് മഞ്ജു ഫോട്ടോയ്ക്ക് നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍.
ബിനീഷ് ചന്ദ്രയാണ് ഫോട്ടോ എടുത്തിരിയ്ക്കുന്നത്. രമേശ് പിഷാരടി, നീരജ് മാധവ്, ഗ്രേസ്
ആന്റണി തുടങ്ങിയ താരങ്ങളെല്ലാം താരത്തിന്റെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
