# കുട്ടി പാന്റും ഷർട്ടുമിട്ട് സ്റ്റൈലിഷ് ലുക്കിൽ ലേഡി സൂപ്പർസ്റ്റാർ ; ലണ്ടൻ നഗരം ആസ്വദിച്ച് കഴിഞ്ഞില്ലേയെന്ന് ആരാധകർ

- Link: https://ml.b4blaze.com/film-news/manju-warrier-latest-picture
- Published: 2023-07-13T18:39:27+05:30
- Author: Shilpa

മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. സല്ലാപം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ
താരം തുടർന്ന് ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. ദിലീപുമായുള്ള വിവാഹത്തോടെ അഭിനയ
ജീവിതത്തിൽ നിന്നും ഇടവേളയെടുത്ത താരം നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനു പിന്നാലെ മലയാള
സിനിമയിലേക്ക് തിരികെ എത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/WhatsApp-Image-2023-
07-13-at-6.31.44-PM-1-300x289.jpeg?resize=779%2C750&ssl=1)

താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഏവരും 
ഏറ്റെടുത്തിരിക്കുന്നത് താരത്തിന്റെ ലണ്ടൻ വിശേഷമാണ്. ലണ്ടനിൽ വച്ചെടുത്ത മിറർ സെൽഫി
താരം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/WhatsApp-Image-2023-
07-13-at-6.31.44-PM-236x300.jpeg?resize=798%2C1014&ssl=1)

കുട്ടി ഷോർട്സും ഷർട്ടും കൂളിംഗ് ഗ്ലാസ്സുമെല്ലാം വെച്ച് സ്റ്റൈലിഷായാണ് ലേഡി സൂപ്പർസ്റ്റാർ
ചിത്രങ്ങളിലുള്ളത്. താരത്തിന്റെ ഈ ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യത തന്നെയാണ് സോഷ്യൽ
മീഡിയയിൽ നിന്നും ലഭിച്ചിരിക്കുന്നത്. ആനന്ദ് ടിവി അവാർഡ്‌സിന്റെ ഭാഗമായാണ് മഞ്ജു ലണ്ടനിൽ
എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/WhatsApp-Image-2023-
07-13-at-6.31.45-PM-263x300.jpeg?resize=951%2C1085&ssl=1)
