# 17 ന്റെ മികവിൽ മഞ്ജുവാര്യരുടെ മൈ ജി പരസ്യചിത്രം !!

- Link: https://ml.b4blaze.com/film-news/manju-warrier-myg-ad
- Published: 2022-02-08T12:56:06+05:30
- Author: Rahul

മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. തിരിച്ചു വരവ് ഇത്രയരെ ഗംഭീരമാക്കിയ
മറ്റൊരു താരം ഇല്ലെന്ന് തന്നെ പറയാം. ഇന്ന് മലയാള സിനിമയിൽ മോഹൻലാൽ മമ്മൂട്ടി എന്നിവർ
കഴിഞ്ഞാൽ മഞ്ജു എന്നാണ് പലരും പറയുന്നത്. ഒരു അഭിനയത്രി എന്നതിലുപരി ഒരു നിർമ്മാതാവും
ക്ലാസിക്കൽ നർത്തകിയും പിന്നണി ഗായികയുമാണ്, നിരവധി അവാർഡുകൾക്ക് കൂടി അർഹയായ വെക്തികൂടിയാണ്.
മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി താരം അറിയപ്പെടുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/Screenshot_1.jpg?
resize=485%2C262&ssl=1)

എന്നാൽ താരത്തിന്റെ സ്വാകാര്യ ജീവിതം അത്ര സുഖകരമായിരുന്നില്ല, നടൻ ദിലീപുമായുള്ള വിവാഹ
മോചനത്തിന് ശേഷം സിനിമയിലേക്ക് കടന്ന് വന്ന മഞ്ജു വാര്യാർ മികച്ച അഭിനയമാണ് സമ്മാനിച്ചത്.
ഇരുവരുടെയും വിവാഹ ബന്ധം നിലനിൽക്കെ നീണ്ട ഇടവകളക്ക് ശേഷമായിരുന്നു മഞ്ജുവിന്റെ കടന്ന്
വരവ്. കൂടാതെ സോഷ്യൽ ലോകത്തും ശ്രദ്ധ നേടിയ താരം തന്റെ ചിത്രങ്ങളും അഭിപ്രായങ്ങളും 
മറ്റും പങ്ക് വെക്കാറുണ്ട്. അതിൽ മിക്കതും ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു
പരസ്യമാണ് സോഷ്യൽ ലോകത്ത് ഇടം പിടിക്കുന്നത്. മൈ ജി വാച്ചിന് വേണ്ടിയാണ് താരത്തിന്റെ
പരസ്യം. ദൃശ്യങ്ങളിൽ 17 ന്റെ അഴകിൽ നിൽക്കുന്ന മഞ്ജുവിനയാണ് കാണാൻ കഴിയുന്നത്. വീഡിയോ
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.
