# വീണ്ടും സ്‌റ്റൈലിഷ് ലുക്കില്‍ മഞ്ജുവാര്യര്‍..!!

- Link: https://ml.b4blaze.com/film-news/manju-warrier-new-look-photos
- Published: 2022-02-16T11:26:27+05:30
- Author: Rahul

മലയാള സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. താരത്തിന്റെ മേക്കോവര്‍ ഫോട്ടോകളും
പുതിയ സ്റ്റൈലിഷ് ഫോട്ടോകളും എന്നും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ
വീണ്ടും മഞ്ജു വാര്യരുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്. അനുദിനം
ചെറുപ്പമാകുന്ന നടി എന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന മഞ്ജുവിന്റെ പുതിയ ഫോട്ടോകളും
ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഫോണില്‍ നോക്കിയിരിക്കുന്ന മൂന്ന് ചിത്രങ്ങളാണ് താരം
പങ്കുവെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/manju89-300x169.
jpg?resize=1015%2C572&ssl=1)

ഫോട്ടോയ്ക്ക് അടിയില്‍ താരം കുറിച്ചത് ഇങ്ങനെയാണ്.. ”ഫോണില്‍ നോക്കുന്നത് മറക്കാന്‍
എന്തെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുക,” എന്നാണ് താരം കുറിച്ചിരിക്കുന്നത്. പ്രായം
റിവേഴ്‌സ് ഗിയറിലായ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ത് പോസ്റ്റിട്ടാലും അത് വൈറലായി മാറാറുണ്ട്.
വിവാഹ ശേഷം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്ന മഞ്ജുവാര്യരെ ഇരുകൈയ്യും നീട്ടിയാണ്
പ്രേക്ഷകര്‍ സ്വീകരിച്ചത്.

[https://www.instagram.com/p/CZ_Yvv-PFez/?utm_source=ig_web_copy_link](https://www.instagram.com/p/CZ_Yvv-PFez/?utm_source=ig_web_copy_link)

മടങ്ങിവരവില്‍ രൂപത്തിലും ലുക്കിലും മാറിയ മഞ്ജുവിനെയാണ് ആരാധകര്‍ കണ്ടത്. മാത്രമല്ല
മുന്‍പത്തേക്കാള്‍ ശക്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത് അത് വെള്ളിത്തിരയില്‍ അവതരിപ്പിക്കാനും
മഞ്ജു കാണിച്ച ശ്രദ്ധയും പ്രേക്ഷകര്‍ക്ക് താരത്തിനോടുള്ള പ്രിയം കൂടാന്‍ കാരണമായി. 
ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയരുന്ന
താരത്തിന് മലയാളി പ്രേക്ഷകര്‍ നല്‍കുന്ന പിന്തുണ ചെറുതല്ല.
