# മനസ്സറിഞ്ഞ്‌ ചിരിച്ച് മഞ്ജു… ചിലരുടെ മുഖത്തിനേറ്റ ശക്തമായ തിരിച്ചടി!

- Link: https://ml.b4blaze.com/film-news/manju-warrier-new-post-2
- Published: 2022-01-04T09:01:48+05:30
- Author: Rahul

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. താരത്തിന്റെ സൗന്ദര്യത്തെ
കുറിച്ചും ജീവിതത്തോടുള്ള കാഴ്ച്ചപ്പാടുകളെ കുറിച്ചും ആരാധകര്‍ പുകഴ്ത്തി പറയുന്നത്
ഇത് ആദ്യമായല്ല. താരം ഓരോ ഫോട്ടോകള്‍ പങ്കുവെയ്ക്കുമ്പോഴും പുതിയ സിനിമകളില്‍ പ്രത്യക്ഷപ്പെടുമ്പോഴും
മഞ്ജു ഓരോ നിമിഷവും തന്റെ ആരാധകരെയും മറ്റ് പ്രേക്ഷകരെയും ഞെട്ടിക്കുകയാണ്. പ്രിതസന്ധികളെ
എല്ലാം തരണം ചെയ്ത് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റ് വന്ന മഞ്ജു വാര്യര്‍
ഇപ്പോള്‍ മനസ്സറിഞ്ഞ് ചിരിക്കുകയാണ്. താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായി
മാറിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/manjuwarrier-1641221296-
300x169.jpg?resize=863%2C486&ssl=1)

ചിരിച്ചുകൊണ്ട് നില്‍ക്കുന്ന വ്യത്യസ്തമായ പല ചിത്രങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്.’
ഉറക്കെ ചിരിക്കൂ, ഇടയ്ക്ക് ചിരിക്കൂ, ഏറ്റവും പ്രധാനമായി നിങ്ങളോട് ചിരിക്കൂ,’ എന്ന്
കുറച്ച് കൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വിവിധ ഭാവത്തിലുള്ള മഞ്ജു ചിരിക്കുന്നതിന്റെ
ചിത്രമാണ് കുറിപ്പിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. രാഹുല്‍ എന്ന വ്യക്തിയാണ് മഞ്ജുവിന്റെ
ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്. എല്ലാത്തവണത്തോയും പോലെ സിമ്പിള്‍ ലുക്കിലാണ് നടി
പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മഞ്ജുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/manju-3-300x169.
jpg?resize=943%2C531&ssl=1)

എന്നും ഇവളുടെ ചിരി ഇതുപോലെയുണ്ടാകട്ടെ ചിരിയാണ് സാറേ ഇവളുടെ മെയിന്‍ എന്നുളള കമന്റുകളാണ്
ചിത്രത്തിന് ലഭിക്കുന്നത്. സിനിമാ മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് തന്നെയായിരുന്നു
മഞ്ജു ഒരു ഇടവേള എടുത്ത് മാറി നിന്നത് അത് ആരാധകരില്‍ ഉണ്ടാക്കിയ നിരാശ ചെറുതല്ലായിരുന്നു.
ഇപ്പോള്‍ തിരിച്ചു വന്ന താരത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകരും ആഘോഷിക്കുകയാണ്.
കരഞ്ഞു കലങ്ങി അങ്ങ് എരിഞ്ഞു തീരുമെന്ന് കരുതിയവരുടെ മുഖത്തിനേറ്റ ശക്തമായ തിരിച്ചടി
തന്നെയാണീ ചിരി.. എന്നാണ് ആരാധകര്‍ പറയുന്നത്.

 
