# ചിരിക്കൂ… ലോകത്തിലെ എല്ലാ പ്രശ്‌നവും നിങ്ങളുടെ തലയിലല്ല- മഞ്ജു വാര്യര്‍

- Link: https://ml.b4blaze.com/film-news/manju-warrier-new-post-3
- Published: 2023-01-09T16:50:30+05:30
- Author: Anu

ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ മലയാളം, തമിഴ് ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.
അജിത്തിന്റെ നായികയായി തുനിവും മലയാളത്തില്‍ ആയിഷയും റിലിസിന് ഒരുങ്ങിയിരിക്കുകയാണ്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. ചിത്രങ്ങള്‍ക്ക്
താഴെ കുറിച്ച ക്യാപ്ഷനാണ് ശ്രദ്ധേയമാകുന്നത്.

ആയിഷയുടെ പ്രമോഷനായി താരം കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയിരുന്നു. ആ ചിത്രങ്ങളാണ് താരം
പങ്കുവച്ചിട്ടുള്ളത്. പിങ്കിഷ് പര്‍പ്പിള്‍ നിറത്തിലുള്ള കുര്‍ത്ത സെറ്റില്‍ അതിസുന്ദരിയായാണ്
മഞ്ജു എത്തിയിരിക്കുന്നത്.
  അതിനൊപ്പം കുറിച്ച ക്യാപ്ഷനാണ് ആരാധക ഹൃദയം കീഴടക്കുന്നത്.
ചിരിക്കൂ, ലോകത്തിലെ എല്ലാ പ്രശ്‌നവും നിങ്ങളുടെ തലയിലല്ല എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്.
ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് മഞ്ജു വാര്യരുടെ ചിത്രവും അടിക്കുറിപ്പും.

നിരവധി പേരാണ് താരത്തെ അഭിനന്ദിക്കുന്നത്. പറഞ്ഞത് ശരിയാണെന്നും എന്നും ചിരിച്ചുകൊണ്ടിരിക്കൂ,
45 വയസായെന്ന് പറയുമോ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.
  ആയിഷ ഈ മാസം 20നാണ് ചിത്രം
തിയറ്ററില്‍ എത്തുന്നത്. തുനിവില്‍ ആക്ഷന്‍ ഹീറോയിനായിട്ടാണ് മഞ്ജു എത്തുന്നത്. താരത്തിന്റെ
ആക്ഷന്‍ രംഗങ്ങള്‍ ട്രെയിലര്‍ ഇറങ്ങിയതോടെ വലിയ ശ്രദ്ധ നേടിയിരുന്നു. കണ്‍മണി എന്ന 
കഥാപാത്രമായാണ് താരം എത്തുന്നത്.11നാണ് ചിത്രം തിയ്യറ്ററില്‍ എത്തുന്നത്.
