# മനസ്സുനിറഞ്ഞ സന്തോഷം…ചിരിയോടെ മഞ്ജു വാര്യര്‍

- Link: https://ml.b4blaze.com/film-news/manju-warrier-new-smiling-pics
- Published: 2023-07-04T22:58:12+05:30
- Author: Anu

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജുവാര്യര്‍. മലയാളിയ്ക്ക് എ്ക്കാലവും ഓര്‍മ്മിക്കുന്ന
മികച്ച കഥാപാത്രങ്ങള്‍ മഞ്ജു സമ്മാനിച്ചിട്ടുണ്ട്. വളരെ കുറച്ച് കാലം കൊണ്ട് തന്നെ 
മഞ്ജുവിന് ആരാധക മനസ്സില്‍ ഇടംപിടിക്കാനായി. വിവാഹ ശേഷം കുടുംബിനിയായി മാറിയ മഞ്ജു 
15 വര്‍ഷത്തിന് ശേഷം ഡിവോഴ്‌സിന് ശേഷമാണ് സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയത്. റോഷന്‍
ആന്‍ഡ്രൂസ് ചിത്രം ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെയാണ് മഞ്ജു ഗംഭീര തിരിച്ചുവരവ് നടത്തിയത്.

ഇപ്പോഴിതാ മഞ്ജു പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം വളരെ പെട്ടെന്ന് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
അത്തരത്തിലുള്ളൊരു ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. സന്തോഷം നിറഞ്ഞ പുഞ്ചിരി തൂകുന്ന
ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കാണുന്നവരുടെ ഉള്ളിലും നിറഞ്ഞ ചിരി സമ്മാനിക്കുന്ന
ഹൃദ്യമായ ചിത്രങ്ങള്‍.  നിങ്ങള്‍ എവിടെയായിരുന്നാലും അവിടെ തന്നെ ഉണ്ടായിരിക്കുക എന്ന്
പറഞ്ഞാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. നിരവധി
പേരാണ് സ്‌നേഹവും സന്തോഷവും കമന്റുകളില്‍ നിറയ്ക്കുന്നത്.  ചെറുപ്പമായി ഇരിക്കുന്നല്ലോ
എന്ന ചോദ്യത്തിന് മഞ്ജുവിന് കേള്‍ക്കാനിഷ്ടം സന്തോഷമായി ഇരിക്കുന്നല്ലോ എന്ന് കേള്‍ക്കാനാണെന്ന്
താരം പറയാറുണ്ട്. മലയാളത്തില്‍ ‘വെള്ളരിപ്പട്ടണം’ എന്ന സിനിമയാണ് മഞ്ജു വാര്യര്‍ ഏറ്റവും
ഒടുവില്‍ നായികയായി എത്തിയത്. സൗബിന്‍ ഷാഹിറും മഞ്ജു വാര്യരും സഹോദരങ്ങളായിട്ടാണ് ചിത്രത്തിലെത്തിയത്.
