# നിങ്ങളായിരിക്കുന്നതിന് നന്ദി!!! അജിത്തിനൊപ്പമുള്ള ചിത്രങ്ങളുമായി മഞ്ജു വാര്യര്‍

- Link: https://ml.b4blaze.com/film-news/manju-warrier-photos-with-ajith
- Published: 2023-01-13T16:36:11+05:30
- Author: Anu

മഞ്ജു വാര്യരും അജിത്തും പ്രധാന വേഷത്തിലെത്തിയ ‘തുനിവ്’ തിയേറ്ററുകളിലെത്തി യിരിക്കുകയാണ്.
ബുധനാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. മഞ്ജു വാര്യരുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ‘
തുനിവ്’. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടുന്നത്. മഞ്ജുവാര്യര്‍ ആക്ഷന്‍ റോളിലാണ്
ചിത്രത്തിലെത്തിയിരിക്കുന്നത്. അജിത്തിനൊപ്പം തന്നെ നിറഞ്ഞ കൈയ്യടിയാണ് ലേഡി സൂപ്പര്‍
സ്റ്റാറും നേടുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മഞ്ജു. ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം താരം പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ ചിത്രം മികച്ച പ്രതികരണം നേടുമ്പോള്‍ പുതിയ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ്
താരം. അജിത്തിനൊപ്പമുള്ള ചിത്രങ്ങളാണ് മഞ്ജു ഷെയര്‍ ചെയ്തിരിക്കുന്നത്. ‘നിങ്ങളായിരിക്കുന്നതിനു
നന്ദി,’ എന്ന് പറഞ്ഞാണ് താരം ചിത്രങ്ങള്‍ പങ്കിട്ടിട്ടുള്ളത്.
  തുനിവ് ഷൂട്ടിനിടെ 
അജിത്തിനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം ലഡാക്കിലേക്ക് ബൈക്ക് യാത്രയിലും 
പങ്കെടുത്തിരുന്നു മഞ്ജു വാര്യര്‍. ബൈക്ക് യാത്രകള്‍ വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ്
അജിത്ത് സര്‍. ഒരു ദിവസം അദ്ദേഹം വന്ന് ട്രിപ്പ് പോകുന്ന കാര്യം എന്നോട് പറഞ്ഞു. ഞങ്ങള്‍ക്കൊപ്പം
വരുന്നുണ്ടോയെന്നും ചോദിച്ചു. വെറുതെ ചോദിച്ചതാണെന്നാണ് ഞാന്‍ വിചാരിച്ചത് പക്ഷെ ബൈക്കും
മറ്റും റെഡിയായപ്പോള്‍ സാര്‍ വന്ന് ഈ ദിവസം പോകാമെന്നും പറയുകയായിരുന്നെന്നും മഞ്ജു
പറഞ്ഞിരുന്നു.  അജിത്തിനോട് വളരെ അടുത്തു നില്‍ക്കുന്നവര്‍ മാത്രം ഉള്‍പ്പെട്ട ആ ട്രിപ്പില്‍
താനുമുണ്ടായതില്‍ സന്തോഷം തോന്നി. കാറില്‍ മുന്‍പ് ആ വഴികളിലൂടെ പോയിട്ടുണ്ടെങ്കിലും
ബൈക്കില്‍ പോയത് ഒരു പ്രത്യേക അനുഭവമായിരുന്നു. ടെന്റിലും പകുതി പണി തീര്‍ന്ന ഹോട്ടലിലുമൊക്കെയാണ്
തങ്ങള്‍ താമസിച്ചതെന്നും മഞ്ജുവാര്യര്‍ പറഞ്ഞു.
