# എനിക്ക് മഞ്ജുവിന്റെ ആ റോൾ ഇഷ്ടപ്പെട്ടില്ല, മഞ്ജുവിനും അതിൽ ഭയം ഉണ്ടായിരുന്നു കമൽ 

- Link: https://ml.b4blaze.com/film-news/manju-warrier-rol-madhavi-kutty-about-in-kamal
- Published: 2023-01-19T10:28:40+05:30
- Author: Suji

എഴുത്തുകാരി മാധവികുട്ടയുടെ ജീവിതം ആസ്പദമാക്കി കമൽ സംവിധാനം ചെയ്യ്ത ചിത്രം ആയിരുന്നു
ആമി, ചിത്രത്തിൽ മാധവി കുട്ടിയുടെ വേഷത്തിൽ എത്തുന്നത് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ
ആയ മഞ്ജുവാര്യരും. എന്നാൽ ചിത്രത്തിലെ മഞ്ജുവിന്റെ ഈ വേഷത്തിനു നിരവധി വിമർശനങ്ങൾ ലഭിച്ചിരുന്നു,
ചിത്രത്തിൽ മഞ്ജുവിനെ മിസ് കാസറ്റ് ചെയ്യ്തത് ആയിരുന്നു വിമര്ശനങ്ങള്ക്ക് വഴി ഒരുക്കിയത്.
എന്നാൽ ചിത്രത്തിനെ ലഭിച്ച വിമർശനങ്ങൾക്കെതിരെ പ്രതികരിക്കുകയാണ് സംവിധായകൻ കമൽ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/aami-movie.jpeg?
resize=1200%2C630&ssl=1)

ഒരിക്കലും മാധവി കുട്ടി ആയി എനിക്ക് മഞ്ജുവിനെ സങ്കൽപ്പിക്കാൻ കഴിയില്ലായിരുന്നു, എന്നാൽ
ചിത്രത്തിന്റെ നിർമാതാവിന്റെ നിർബന്ധത്തിനു  വഴങ്ങിയാണ് തനിക്കു അങ്ങനൊരു വേഷം മഞ്ജുവിനെ
കൊടുത്തത്. ഈ ചിത്രത്തിൽ മാധവികുട്ടയുടെ വേഷം ചെയ്യാൻ വിദ്യ ബാലനെ ആയിരുന്നു തീരുമാനിച്ചത്.
ഷൂട്ടിങ് തുടങ്ങാൻ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് വിദ്യ ഇതിൽ നിന്നും പിന്മാറിയിരുന്നു,
അപ്പളേക്കും ഷൂട്ടിങ്ങിനായി നിർമാതാവ്  കുറച്ചു പണം മുടക്കേണ്ടി വന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/kamal1.jpg?resize
=797%2C446&ssl=1)

ഉടൻ ഷൂട്ടിംഗ് തുടങ്ങുകയും വേണം, പിന്നീട് നിർമാതാവ് ആണ് മഞ്ജുവിനെ പറ്റി പറഞ്ഞത്, 
ഞാ ൻ ഈ കഥ മഞ്ജുവിനോട് പറയുമ്പോൾ മാധവി കുട്ടിയുടെ വേഷം ചെയ്യാൻ വലിയ ഭയം ആയിരുന്നു
മഞ്ജുവിനെ. എനിക്ക് കൂടുതൽ അടുപ്പമുള്ള നടിയാണ് മഞ്ജു, അതുകൊണ്ടു ഈ വേഷം മഞ്ജുവിനെ 
ഏൽപ്പിക്കാൻ പോലും മനസ് വന്നില്ല. ഞാൻ ആ കാര്യം മഞ്ജുവിനോട് പറയുകയും ചെയ്യ്തു കമൽ 
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/kamal2.jpg?resize
=1120%2C616&ssl=1)
