# ‘ധൈര്യമില്ലെങ്കില്‍ പ്രതാപവുമില്ല’!!! തുണിവിന്റെ സ്റ്റില്‍സുമായി മഞ്ജു വാര്യര്‍

- Link: https://ml.b4blaze.com/film-news/manju-warrier-share-thunivu-stlls
- Published: 2022-12-04T22:17:41+05:30
- Author: Anu

മഞ്ജു വാര്യരെയും അജിത്തിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന
ചിത്രമാണ് ‘തുണിവ്’. ചിത്രത്തിന്റെ സ്റ്റില്‍സ് പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍.
ഫേസ്ബുക്കിലൂടെയാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അജിത്തിന്റെയും മഞ്ജു 
വാര്യരുടെയും സ്റ്റില്‍സാണ് താരം പങ്കുവച്ചത്. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍
വൈറലാവുന്നത്.

‘ധൈര്യമില്ലെങ്കില്‍ പ്രതാപവുമില്ല’ എന്ന സിനിമയുടെ ടാഗ് ലൈന്‍ അടിക്കുറിപ്പായി കുറിച്ചാണ്
മഞ്ജു ചിത്രങ്ങള്‍ പങ്കുവെച്ചത്. ത്രില്ലര്‍ ചിത്രമായിട്ടാണ് തുണിവ് എത്തുന്നത്.
  ‘
നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും
ഒന്നിക്കുന്ന സിനിമ കൂടിയാണ് ‘തുണിവ്’. ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായിട്ടാവും പുറത്തിറങ്ങുക.
അഞ്ച് ഭാഷകളില്‍ ആണ് ചിത്രം തിയ്യറ്ററിലെത്തുന്നത്.

ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂറാണ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക്
നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഛായാഗ്രഹണം
നീരവ് ഷായും എഡിറ്റിംഗ് വിജയ് വേലുക്കുട്ടിയുമാണ് നിര്‍വ്വഹിക്കുന്നത്.
