# അജിത്തിനൊപ്പമുള്ള റൈഡ്! കൂടുതല്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍!

- Link: https://ml.b4blaze.com/film-news/manju-warrier-shared-bike-ride-memory-with-ajith
- Published: 2022-09-28T13:31:29+05:30
- Author: B4blaze News Desk

നാളുകള്‍ക്ക് മുന്‍പ് തമിഴ് നടന്‍ അജിത്തിന് ഒപ്പം ലഡാക്കിലേക്ക് നടത്തിയ ബൈക്ക് യാത്രയുടെ
വിശേഷങ്ങള്‍ മഞ്ജു വാര്യര്‍ തന്റെ ആരാധകരുമായി പങ്കുവെച്ചിരുന്നു. അജിത്തിനൊപ്പമുള്ള
തന്റെ ഏറ്റവും പുതിയ സിനിമയായ തുനിവ് എന്ന ചിത്രത്തിന്റെ ഭാഗമായിട്ട് ആയിരുന്നു യാത്ര.
ഫോട്ടോകള്‍ അന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ അന്നത്തെ
ഓര്‍മ്മകള്‍ക്കൊപ്പം പുതിയ കുറച്ച് ഫോട്ടോകള്‍ കൂടി പങ്കുവെച്ചിരിക്കുകയാണ് നടി മഞ്ജു
വാര്യര്‍. ‘നിങ്ങള്‍ സ്വയം ഉപേക്ഷിക്കുന്നതുവരെ യാത്ര സാഹസികമാകില്ല’, എന്ന് കുറിച്ചു
കൊണ്ടാണ് മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/306096851_676244623858039_2792269939424955906_n.
jpg?resize=960%2C502&ssl=1)

യാത്രയുടെ ഭാഗമായി നടി പങ്കുവെച്ച പുതിയ ഫോട്ടോകളും ആരാധകര്‍ ഏറ്റെടുക്കുകയാണ്. ഓര്‍മ്മകള്‍
പങ്കുവെച്ച പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി മാറുകയാണ്. ആരാധകര്‍ കമന്റുമായി
എത്തുന്നുണ്ട്. ജീവിതം ഒന്നേ ഉള്ളു… സ്വര്‍ഗ്ഗവുമില്ല നരകവും ഇല്ല..തല അജിത്തിനൊപ്പം
അഭിനയിച്ച് തമിഴ് സിനിമാ ലോകത്ത് നിങ്ങള്‍ വലിയ നടിയായി അറിയപ്പെടണം… നിങ്ങളെ കുറിച്ച്
ഓര്‍ത്ത് അഭിമാനമാണ് മാഡം.. എന്നിങ്ങനെ നീളുന്നു ഫോട്ടോയ്ക്ക് വന്ന

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/309295002_676244800524688_4439785917546144250_n.
jpg?resize=1440%2C753&ssl=1)

കമന്റുകള്‍. അതേസമയം, വലിമൈയുടെ വിജയത്തിന് ശേഷം എച്ച് വിനോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന
ചിത്രമാണ് ‘തുനിവ്’. ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് നായിക ആയി എത്തുന്നത് എന്ന് അറിഞ്ഞതോടെ
ആരാധകര്‍ വളരെ ആവേശത്തിലായിരുന്നു.. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സിനിമയുടെ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/307107781_676244853858016_1011429983469275516_n.
jpg?resize=1440%2C753&ssl=1)

ടൈറ്റില്‍ അടക്കമുള്ള വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നത്. മലയാളത്തിന്
പുറമെ തമിഴ് സിനിമാ ലോകത്തും ചുവടുറപ്പിക്കുകയാണ് മഞ്ജു വാര്യര്‍.. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ
അവതരിപ്പിച്ച് എത്തുന്ന താരത്തിന്റെ പുതിയ തമിഴ് സിനിമയ്ക്ക് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/305837687_676244883858013_8297465951117885554_n.
jpg?resize=1440%2C753&ssl=1)
