# ബി എം ഡബ്ള്യൂ സൂപ്പർബൈക്കിൽ കറങ്ങിയടിച്ചു മഞ്ജു വാര്യർ! വീഡിയോ വൈറൽ 

- Link: https://ml.b4blaze.com/film-news/manju-warrier-shared-in-new-veedio
- Published: 2024-03-19T16:05:56+05:30
- Author: Suji

സിനിമയെ പോലെ തന്നെ യാത്രകൾ ഇഷ്ടപെടുന്ന താരമാണ് നടി മഞ്ജു വാര്യർ, ഇപ്പോൾ താരത്തിന്റെ
പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്,തന്റെ ബിഎംഡബ്ല്യു സൂപ്പർ ബൈക്കുമായി
റോഡിലൂടെ കറങ്ങുന്ന മഞ്ജുവിനെയാണ് വീഡിയോയിൽ കാണുന്നത്, തന്റെ ബൈക്ക് സവാരിയുടെ വീഡിയോ
മഞ്ജു തന്നെ ഇൻസ്റ്റഗ്രമിൽ പങ്കുവച്ചിട്ടുണ്ട്.നിരവധി പേരാണ് മഞ്ജുവിന്റെ ഈ വീഡിയോയ്ക്ക്
താഴെ കമന്റുകളുമായി എത്തിയത്. അതിൽ മലയാളത്തിലെ മുൻനിര താരങ്ങളുമുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/manju1-2.jpg?resize
=809%2C510&ssl=1)

ടോവിനോ തോമസ്, സൗബിൻ ഷാഹിർ, ബീന ആന്റണി, സാനിയ അയ്യപ്പൻ, പേർളി മാണി, അദിതി രവി, വൃദ്ധി
വിശാൽ, ആഷിക്ക് അബു, അപർണ ദാസ് തുടങ്ങി നിരവധി താരങ്ങളാണ് മഞ്ജുവാര്യരുടെ പുതിയ വിഡിയ്ക്ക്
താഴെ കമന്റുകളുമായി എത്തുന്നത്,തമിഴ് നടൻ അജിത്തിനൊപ്പം തുനിവിൽ അഭിനയിക്കുമ്പോളും 
നടി ഇതുപോലൊരു സാഹസിക റൈഡ് നടത്തിയിരുന്നു അതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/manju3.jpeg?resize
=640%2C800&ssl=1)

മഞ്ജു 21 ലക്ഷം രൂപ മുടക്കി ബിഎംഡബ്ല്യു ആർ 1250 ജിഎസ് എന്ന സൂപ്പർ ബൈക്ക് സ്വന്തമാക്കിയ്ത,
ജീവിതത്തെ മഞ്ജു നോക്കിക്കാണുന്ന രീതിയെ നിരവധി പേർ അഭിനന്ദിക്കാറുണ്ട്, ഇപ്പോൾ നടി
മലയാളത്തിൽ മാത്രമല്ല തമിഴിലും തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു, തമിഴിൽ രജിനികാന്തിനൊപ്പമുള്ള
സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. മലയാളത്തിൽ ഫൂ‌ട്ടേജ് ഉൾപ്പെ‌ടെയുള്ള സിനിമകളും പുറത്തിറങ്ങാനുണ്ട്
