# ധൈര്യമില്ലെങ്കില്‍…പ്രതാപവുമില്ല..!! ഡബ്ബിംഗ് സ്റ്റുഡിയോയില്‍ കൂളായി മഞ്ജുവാര്യര്‍

- Link: https://ml.b4blaze.com/film-news/manju-warrier-shared-thunivu-movie-dubbing-photo
- Published: 2022-10-31T10:14:04+05:30
- Author: Sreekumar

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ ഇപ്പോള്‍ ഇതരഭാഷാ ചിത്രങ്ങളിലും തിളങ്ങുകയാണ്.
തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്തിനൊപ്പം മഞ്ജുവാര്യര്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ
ചിത്രം തുനിവ് നു വേണ്ടിയാണ് ആരാധകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്നത്. ഇപ്പോഴിതാ
ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പുറത്ത് വിട്ടിരിക്കുകയാണ്
മഞ്ജുവാര്യര്‍. തുനിവ് എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് ആരംഭിച്ച വിവരമാണ് മഞ്ജുവാര്യര്‍
ആരാധകരുമായി പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/manju-thunivu.jpg?
resize=2048%2C1536&ssl=1)

ഡബ്ബിംഗ് സ്റ്റുഡിയോയില്‍ കൂളായി ഇരിക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.’
ധൈര്യമില്ലെങ്കില്‍ പ്രതാപവുമില്ല’എന്നാണ് ചിത്രം പങ്കുവെച്ച് മഞ്ജുവാര്യര്‍ കുറിച്ചിരിക്കുന്നത്.
ഭാഷാ ഏതായാലും സ്വന്തം ശബ്ദത്തില്‍ തന്നെ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍
ശ്രമിക്കുകയാണ് മഞ്ജു വാര്യര്‍. അതിന് നല്‍കട്ടെ ആദ്യത്തെ കൈയ്യടി എന്നാണ് ആരാധകര്‍
പറയുന്നത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ അജിത്ത് ചിത്രമാണ് തുനിവ്. ചിത്രത്തില്‍
മഞ്ജു വാര്യര്‍ ആണ് നായികയായി എത്തുന്നത് എന്നതായിരുന്നു മലയാളി സിനിമാ പ്രേമികള്‍ക്ക്
അഭിമാനമായ നിമിഷം.

തമിഴില്‍ നിലയുറപ്പിക്കാന്‍ എത്തുന്ന മഞ്ജുവിനെ കാത്ത് അവിടേയും ആരാധകര്‍ ഏറെയാണ്..
ഇനിയും തമിഴില്‍ ഒരുപാട് സിനിമകള്‍ നിങ്ങള്‍ ചെയ്യണം എന്നാണ് മഞ്ജുവിനോടായി പ്രേക്ഷകര്‍
പറയുന്നത്. ‘വലിമൈ’ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന
പ്രത്യേകത കൂടിയുണ്ട് തുനിവ് എന്ന ഈ സിനിമയ്ക്ക്. വീണ്ടും മറ്റൊരു വമ്പന്‍ വിജയം അല്ലാതെ
അതില്‍ കുറഞ്ഞതൊന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/thuniv-12movie.jpg?
resize=1280%2C720&ssl=1)

ഡബ്ബിംഗ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ മഞ്ജു വാര്യര്‍ക്ക് ആരാധകര്‍ ആശംസകളും നേരുന്നുണ്ട്.
തുനിവ് എന്ന സിനിമയ്ക്ക് പുറമെ മഞ്ജു വാര്യറിന്റെ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്
താരത്തിന്റെ ആയിഷ എന്ന ഇന്തോ-അറബിക് ചിത്രത്തിന് വേണ്ടിയാണ്. ആമിര്‍ പള്ളിക്കലിന്റെ
സംവിധാനത്തില്‍ 7 ഭാഷകളിലായാണ് ആയിഷ ഒരുങ്ങുന്നത്.
