# തന്റെ വണ്ടര്‍ വുമണ്‍!!! ലേഡി സൂപ്പര്‍സ്റ്റാറിനൊപ്പം വനിതാദിനം ആഘോഷിച്ച് മഞ്ജു വാര്യര്‍

- Link: https://ml.b4blaze.com/film-news/manju-warrier-womens-day-post
- Published: 2024-03-08T19:43:44+05:30
- Author: Anu

തന്റെ വണ്ടര്‍ വുമണിനൊപ്പം ഇത്തവണത്തെ വനിതാ ദിനം ആഘോഷിച്ച് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍
മഞ്ജു വാര്യര്‍. തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍സിനൊപ്പമാണ് മഞ്ജുവിന്റെ
വനിതാ ദിനാഘോഷം. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും ബോളിവുഡിലും തന്റേതായ
ഇടം പിടിച്ച താരമാണ് നയന്‍സ്.
  മലയാളത്തിന്റെ ലേഡിസൂപ്പര്‍ സ്റ്റാര്‍ തിരിച്ചുവരവില്‍
തമിഴകത്തും ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. തമിഴിലും തിരക്കിലാണ് 
മഞ്ജു. രണ്ടു ലേഡി സൂപ്പര്‍ സ്റ്റാറുകളും കണ്ടുമുട്ടിയ സന്തോഷമാണ് സോഷ്യലിടത്ത് നിറയുന്നത്.
വനിതാ ദിനത്തിലാണ് താരങ്ങള്‍ ഇരുവരും കണ്ടുമുട്ടിയത്. ഇതിന്റെ ചിത്രവും മഞ്ജു ഹൃദ്യമായ
കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.  ‘നമ്മുടെയെല്ലാം ഉള്ളില്‍ അത്ഭുതമുള്ള ഒരു സ്ത്രീയുണ്ട്.
എന്റെ അരികിലും അങ്ങനെ ഒരാളുണ്ട്! ഒരുപാട് സ്‌നേഹം എന്റെ സൂപ്പര്‍സ്റ്റാറിന്,’ എന്നാണ്
മഞ്ജു ചിത്രം പങ്കുവച്ച് കുറിച്ചത്. ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
