# ‘നല്ല നടിച്ചത്ക്ക്’ സുഭാഷിന് അപ്രതീക്ഷിത സമ്മാനവുമായി ആരാധിക!!

- Link: https://ml.b4blaze.com/film-news/manjummal-boys-fan-gift-for-sreenath-bhasi
- Published: 2024-03-16T17:27:01+05:30
- Author: Anu

മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ് ചിദംബരം ഒരുക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ്.
കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കാനാലിലെ ഗുണാകേവ് കാണാന്‍ പോയ യുവാക്കള്‍ക്കുണ്ടായ
അസാധാരണ സംഭവമാണ് പ്രേക്ഷകര്‍ ഹൃദയം കൊണ്ട് ഏറ്റെടുത്തത്.

സൂപ്പര്‍താര ചിത്രങ്ങളുടെ അടക്കം കളക്ഷനില്‍ മറികടന്ന് മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി
ഹിറ്റ് എന്ന നേട്ടം കൂടി മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തമാക്കയിരിക്കുകയാണ്. 20 കോടി മുതല്‍മുടക്കില്‍
ഒരുക്കിയ ചിത്രം 176 കോടി കളക്ഷനും മറികടന്ന് കുതിപ്പ് തുടരുകയാണ്.
  കമല്‍ഹാസന്‍ ചിത്രം
ഗുണയിലെ ‘കണ്‍മണി അന്‍പോടു കാതലന്‍’ എന്ന ഗാനമാണ് ചെകുത്താന്റെ അടുക്കളയെ പ്രശസ്തമായ
ഗുണ കേവ് ആക്കിമാറ്റിയത്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ അസാമാന്യ ധീരത കൂടിയായതോടെ ഗുണ കേവിലേക്ക്
ആരാധകരുടെ ഒഴുക്കാണ്.

ചിത്രത്തിന് പിന്നാലെ താരങ്ങളെല്ലാം ഒന്നടങ്കം കൈയ്യടി നേടുകയാണ്. താരങ്ങള്‍ക്കും കോളിവുഡില്‍
വന്‍ അവസരങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിലെ ദൈവത്തിന്റെ കരങ്ങളായ സുഭാഷ് എന്ന കഥാപാത്രമായെത്തിയ
ശ്രീനാഥ് ഭാസിക്ക് മഞ്ഞുമ്മല്‍ ബോയ്‌സ് ആരാധിക നല്‍കിയ സമ്മാനമാണ് വൈറലാകുന്നത്.
  
സിനിമയുടെ പ്രമോഷന്‍ പരിപാടിയ്ക്ക് തമിഴ്‌നാട്ടിലെത്തിയ ശ്രീനാഥ് ഭാസിക്ക് കച്ചവടക്കാരിയായ
യുവതിയാണ് സമ്മാനം നല്‍കിയത്. ഒരു കൂള്‍ ഡ്രിംഗ്‌സ് ബോട്ടിലാണ് താരത്തിന് സമ്മാനിച്ചിരിക്കുന്നത്.

‘ഇത് എതുക്ക് അക്കാ ഗിഫ്റ്റാ ?’ എന്ന് ശ്രീനാഥ് ഭാസി ചോദിക്കുമ്പോള്‍ ‘നല്ല നടിച്ചത്ക്ക്’
എന്നാണ് യുവതി മറുപടി പറയുന്നത്. ആരാധികയുടെ സ്‌നേഹ സമ്മാനം താരം ഇരു കൈയ്യും നീട്ടി
സ്വീകരിക്കുകയും ചെയ്തു.
