# 22ന് തന്നെ തിയ്യേറ്ററിലെത്തും!!! ഫിയോക്കിനെ വെല്ലുവിളിച്ച്  മഞ്ഞുമ്മല്‍ ബോയ്‌സ് ടീം

- Link: https://ml.b4blaze.com/film-news/manjummal-boys-movie-release-date-2
- Published: 2024-02-17T19:41:28+05:30
- Author: Anu

ഫെബ്രുവരി 22 മുതല്‍ തിയ്യറ്ററില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍
ഉടമകളുടെ സംഘടനയായ ഫിയോകിന്റെ നടപടിയെ വെല്ലുവിളിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ് അണിയറ പ്രവര്‍ത്തകര്‍.
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ റിലീസിന് മാറ്റമുണ്ടാകില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളുടെയും
വിതരണക്കാരുടെയും സംഘടനകള്‍.
  തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ തിയ്യേറ്ററുകള്‍
അടച്ചുള്ള സമരം പ്രഖ്യാപിച്ച 22ന് തന്നെ മഞ്ഞുമ്മല്‍ ബോയ്സ് തിയ്യേറ്ററില്‍ റിലീസ് 
ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ടീം. ചിത്രങ്ങള്‍ തീരുമാനിച്ച ദിവസങ്ങളില്‍ 
തന്നെ റിലീസ് ചെയ്യുമെന്നും തങ്ങളുമായി ഊഷ്മള ബന്ധം പുലര്‍ത്തുന്ന തിയേറ്ററുകള്‍ മഞ്ഞുമ്മല്‍
ബോയ്‌സ് റിലീസ് ചെയ്യുമെന്ന് കരാറില്‍ ഏര്‍പ്പെടുക്കൊണ്ടുതന്നെ അറിയിച്ചിട്ടുണ്ടെന്നും
സംഘടനകള്‍ അറിയിച്ചു. മഞ്ഞുമ്മല്‍ ബോയ്‌സ് പ്രദര്‍ശിപ്പിക്കാത്ത തിയേറ്ററുകളുമായി ഇനി
സഹകരിക്കില്ലെന്നും ഇരുസംഘടനകളും ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സിനിമകള്‍ തിയറ്ററില്‍ റിലീസ് ചെയ്ത് അതിവേഗം ഒടിടി പ്ലാറ്റ്ഫോമുകളില്‍ വരുന്നതിനെതിരെയാണ്
സംഘടനകളുടെ സമരം. ബുധനാഴ്ചയ്ക്കകം പരിഹാരമുണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ മലയാള
സിനിമ റിലീസ് ചെയ്യില്ലെന്നാണ് സംഘടനകളുടെ തീരുമാനം. അതേസമയം, ഭ്രമയുഗം, പ്രേമലു തുടങ്ങി
നിലവില്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമകളെ പ്രതിഷേധം ബാധിക്കില്ലെന്നാണ്
ഫിയോകിന്റെ നടപടി.
