# തെലുങ്കിലും മഞ്ഞുമ്മല്‍ ബോയ്‌സിന്റെ തേരോട്ടം!!! ആദ്യ ദിനം റെക്കോര്‍ഡ് ടിക്കറ്റ് വില്‍പ്പന

- Link: https://ml.b4blaze.com/film-news/manjummal-boys-telungu
- Published: 2024-04-07T12:09:19+05:30
- Author: Anu

മലയാളത്തിലും തമിഴകത്തും റെക്കോര്‍ഡ് സൃഷ്ടിച്ച മഞ്ഞുമ്മല്‍ ബോയ്‌സ് തെലുങ്കിലും തേരോട്ടം
തുടരുകയാണ്. യുവതാരങ്ങളെ പ്രധാന കഥാപാത്രമാക്കി ചിദംബരം ഒരുക്കിയ ചിത്രമാണ് മഞ്ഞുമ്മല്‍
ബോയ്‌സ്. മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക് ടൂര്‍ പോയ സംഘത്തിനുണ്ടായ അസാധാരണ
സംഭവങ്ങളും അത്ഭുതരക്ഷപ്പെടലുമാണ് ചിത്രം പറയുന്നത്.

തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ ഇന്നലെ മുതലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്.
ആദ്യ ദിനം പിന്നിടുമ്പോള്‍ തന്നെ ബുക്ക് മൈ ഷോയിലൂടെ ഏറ്റവും അധികം ടിക്കറ്റുകള്‍ വിറ്റുപോയ
തെലുങ്ക് ഡബ്ബ് ചെയ്ത മലയാളം ചിത്രം എന്ന റെക്കോര്‍ഡ് മഞ്ഞുമ്മല്‍ ബോയ്‌സിനാണ്.
  സിനിമയുടെ
തെലുങ്ക് വിതരണക്കാരായ മൈത്രി മൂവീ മേക്കേഴ്സ് ആണ് ഇക്കാര്യം പങ്കുവച്ചത്. ആദ്യദിനത്തില്‍
ബുക്ക് മൈ ഷോയിലൂടെ 34.47 K ടിക്കറ്റുകളാണ് വിറ്റുപോയി, ‘ഓള്‍ ടൈം റെക്കോര്‍ഡുമായി 
ബോയ്‌സ് അവരുടെ യാത്ര തുടങ്ങി’ എന്നാണ് മൈത്രി മൂവി മേക്കേഴ്സ് സമൂഹ മാധ്യമങ്ങളില്‍
പങ്കുവച്ചത്.

> Boys started their outing with an ALL TIME RECORD????????
> Watch [#ManjummelBoys](https://twitter.com/hashtag/ManjummelBoys?src=hash&ref_src=twsrc%5Etfw)–
> The Summer Blockbuster at your nearest theatres ❤️‍????❤️‍????
> Book your tickets now !!
> ????️ [https://t.co/HZM3VzzQm7](https://t.co/HZM3VzzQm7)
> Telugu release by [@MythriOfficial](https://twitter.com/MythriOfficial?ref_src=twsrc%5Etfw),
> [@Primeshowtweets](https://twitter.com/Primeshowtweets?ref_src=twsrc%5Etfw) & 
> [@SukumarWritings](https://twitter.com/SukumarWritings?ref_src=twsrc%5Etfw) ✨
> [#ParavaFilms](https://twitter.com/hashtag/ParavaFilms?src=hash&ref_src=twsrc%5Etfw)…
> [pic.twitter.com/J81AchdfMQ](https://t.co/J81AchdfMQ)
> — Mythri Movie Makers (@MythriOfficial) [April 7, 2024](https://twitter.com/MythriOfficial/status/1776838601873170503?ref_src=twsrc%5Etfw)

 
 തെലുങ്ക് പ്രേക്ഷകരെല്ലാം ചിത്രത്തിനെ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച അഭിപ്രായമാണ്
ചിത്രത്തിനെ കുറിച്ച് സോഷ്യലിടത്ത് നിറയുന്നത്. ‘ചെറിയ ബഡ്ജറ്റില്‍ മികച്ച ക്വാളിറ്റി
സിനിമകള്‍ ഒരുക്കുന്നതില്‍ മലയാളം സിനിമയാണ് ഏറ്റവും മികച്ചത്’ എന്നാണ് ഒരു കമന്റ്.’
മികച്ച സര്‍വൈവല്‍ ത്രില്ലറുകളില്‍ ഒന്ന്’, ‘സൗഹൃദത്തെ ഏറ്റവും ഭംഗിയായി കാണിച്ച ചിത്രം’,‘
രണ്ട് തവണ ഈ സിനിമ കണ്ടു, ഗംഭീരം’ എന്നൊക്കെയാണ് ചിത്രത്തിനെ കുറിച്ച് പ്രേക്ഷകലോകം
പറയുന്നത്.
