# ‘പുലിമുരുകന്റെ’  റെക്കോർഡ് തിരുത്തിക്കൊണ്ട്  ബോക്സ്ഓഫീസിൽ ചരിത്രം കുറിക്കാൻ ഒരുങ്ങുന്നു ‘മഞ്ഞുമ്മൽ’! 

- Link: https://ml.b4blaze.com/film-news/manjummel-boys-at-the-break-of-pulimurukan-movie
- Published: 2024-03-11T15:12:10+05:30
- Author: Suji

ബോക്സ്ഓഫീസിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്നു മഞ്ഞുമ്മൽ ബോയ്സ്, ആഗോളതലത്തിൽ ചിത്രം
ഇപ്പോൾ 150 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്, പുലിമുരുകന്റെ റെക്കോർഡ് ഭേദിച്ചു കൊണ്ടാണ്
ഇപ്പോൾ ചിത്രം ചരിത്രം കുറിച്ചിരിക്കുന്നത്, ഇനിയും 175 കോടി നേടിയ ടോവിനോ ചിത്രം 2018
ആണ് മഞ്ഞുമ്മലിന് മുകളിൽ നില്ക്കുന്നത്, ഈ ഒരു രീതിയിലാണ് ചിത്രത്തിന്റെ കുതിപ്പ് എങ്കിൽ
താമസിക്കാതെ 2018 നെയും പിന്നിലേക്ക് ആക്കികൊണ്ടു മുന്നേറുമെന്നാണ് റിപോർട്ടുകൾ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/pulimu1.jpg?resize
=918%2C608&ssl=1)

ഇപ്പോൾ ചിത്രം തെലുങ്ക് പതിപ്പിലേക്ക് മൊഴിമാറ്റുകയാണ് ,അതോടെ ഈ ചിത്രം വീണ്ടും കളക്ഷനിൽ
വമ്പൻ കുതിപ്പ് നടത്തിയിരിക്കും, ചിത്രം കേരളത്തിൽ നിന്നും മാത്രം 50 കോടിയാണ് നേടിയത്.
തമിഴ് നാട്ടിൽ നിന്നും 33 കോടിക്ക് മുകളിലാണ് നേടിയത്, കർണ്ണാടകയിൽ നിന്നും ചിത്രത്തിനെ
8 കോടിക്ക് മുകളിൽ നേടിക്കഴിഞ്ഞു, കൂടാതെ അമേരിക്കയിൽ വൺ മില്ല്യൺ ഡോളർ കളക്ഷൻ ആണ് 
നേടിയിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/manjumma1.jpg?resize
=1200%2C628&ssl=1)

മലയാള സിനിമയെ സംബന്ധിച്ചു ഇതൊരു അഭിമാന നേട്ടമാണ്, ഇപ്പോൾ നിലവിലെ മലയാളത്തിലെ ഹിറ്റ്
എന്ന് പറയുന്നത് ജൂഡ് ടോവിനോ ചിത്രം 2018 ആണ് താമസിക്കാതെ ഈ കടമ്പയും കടക്കും മഞ്ഞുമ്മൽ
എന്നാണ് റിപോർട്ടുകൾ പറയുന്നത്, തമിഴ് നാട്ടിൽ ഇപ്പോൾ ചിത്രത്തിന് നല്ല സ്വീകാര്യത 
ആണ് ലഭിക്കുന്നത്, തമിഴ് ഇൻഡസ്ട്രയിലെ തന്നെ പ്രമുഖർ ഈ ചിത്രത്തിന് പുകഴ്ത്തി രംഗത്തു
എത്തിയിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/manju2.jpg?resize
=1069%2C591&ssl=1)

 
